അർണബ് ഗോസ്വാമി റിപ്പബ്ലിക് ടിവിയുടെ റേറ്റിങ് കൂട്ടാൻ കൃത്രിമം കാണിച്ചുവെന്ന് നാഷണൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻബിഎ). ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ ചീഫ് എക്സിക്യുട്ടീവ് പാർത്ഥോ ദാസ്ഗുപ്തയും റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫും എആർജി ഔട്ട് ലിയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമായ അർണബ് ഗോസ്വാമിയും നടത്തിയതായി പുറത്തുവന്ന വാട്സാപ്പ് സന്ദേശങ്ങൾ ഞെട്ടലുണ്ടാക്കുന്നതാണെന്നും ചാനൽ റേറ്റിങ്ങിൽ കൃത്രിമം കാട്ടുന്നതിന് ഇരുകൂട്ടരും ഗൂഢാലോചന നടത്തിയെന്ന് ഇതിൽ നിന്ന് തെളിഞ്ഞെന്നും എൻബിഎ പ്രസ്താവനയിൽ പറഞ്ഞു.
റേറ്റിങ്ങിലെ കൃത്രിമത്തെക്കുറിച്ച് നാലുവർഷമായി എൻബിഎ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഇത്. റേറ്റിങ്ങിൽ കൃത്രിമം കാട്ടിയതുസംബന്ധിച്ച് കോടതിയിലുള്ള കേസിൽ വിധി വരുംവരെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷൻ (ഐബിഎഫ് ) റിപ്പബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണമെന്ന് എൻബിഎ ആവശ്യപ്പെട്ടു. അന്തിമവിധി വരുംവരെ ബാർക് റേറ്റിങ് സംവിധാനത്തിൽനിന്നും റിപ്പബ്ലിക് ടിവിയെ ഒഴിവാക്കണം. ബാർക്കിന്റെ വിശ്വാസ്യത തകർക്കുന്നതിന് ഉത്തരവാദികളായവർക്കെതിരേ നിയമപരമായി നടപടിയെടുക്കണമെന്നു എൻബിഎ ആവശ്യപ്പെട്ടു.
ENGLISH SUMMARY: Arnab Goswami rating Forgery showed: NBA
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.