June 3, 2023 Saturday

Related news

October 17, 2022
October 8, 2022
September 18, 2022
July 28, 2022
June 23, 2022
April 28, 2022
February 4, 2022
August 23, 2021
August 22, 2021
March 25, 2021

വിദ്വേഷ പരാമര്‍ശം; അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്​ ഭാരതിന്​ ബ്രിട്ടനിൽ 20ലക്ഷം​ പിഴ

Janayugom Webdesk
ലണ്ടൻ
December 23, 2020 10:29 am

റിപ്പബ്ലിക്​ ടി.വി ഉടമ അര്‍ണബ്​ ഗോസ്വാമിയുടെ ഹിന്ദി വാര്‍ത്ത ചാനലായ റിപ്പബ്ലിക്​ ഭാരതിന്​ യു.കെയില്‍ 20,000 പൗണ്ട്​ (ഇന്ത്യന്‍ രൂപ 20 ലക്ഷം) പിഴ. പാകിസ്​താന്‍ ജനതക്കെതിരെ വിദ്വേഷ പരാമർശമുള്ള പരിപാടി ടെലിക്കാസ്റ്റ് ചെയ്തതിനെത്തുടർന്ന് ചൊവ്വാഴ്​ചയാണ്​ യു.കെ ബ്രോഡ്​കാസ്​ററിങ്​ റെഗുലേറ്റര്‍ ഓഫ്​കോം റിപ്പബ്ലിക്​ ഭാരതിന്​ പിഴയിട്ടത്​.

2019 സെപ്​റ്റംബര്‍ ആറിന്​ ഗോസ്വാമി അവതരിപ്പിച്ച പൂച്ഛാ ഹേ ഭാരത്​ എന്ന പരിപാടിയില്‍ പാകിസ്​താനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതായി കണ്ടെത്തുകയായിരുന്നു. പാകിസ്​താന്‍ ജനതക്കെതിരെ പരിപാടിയില്‍ നിരന്തരം വിദ്വേഷ പ്രചാരണം നടത്തിയതായും കണ്ടെത്തി. പരിപാടിയുടെ തുടര്‍ സംപ്രേക്ഷണത്തിന്​ ഓഫ്​കോം വിലക്ക്​ ഏര്‍പ്പെടുത്തുകയും ചെയ്​തു. പ്രക്ഷേപണ നിയമങ്ങൾ പാലിക്കുന്നതിൽ റിപ്പബ്ലിക് ഭാരത് പരാജയപ്പെട്ടുവെന്ന് ഓഫ്‌കോം പറഞ്ഞു.

2019 ജൂ​ലൈയില്‍ ഇന്ത്യ ചന്ദ്രയാന്‍ വിക്ഷേപിച്ചതായിരുന്നു പൂച്ഛാ ഹേ ഭാരത്​ ചര്‍ച്ചയുടെ വിഷയം. മൂന്ന്​ ഇന്ത്യന്‍ അതിഥികളും മൂന്ന്​ പാകിസ്​താനി അതിഥികളുമായിരുന്നു അര്‍ണബ്​ ഗോസ്വാമി അവതാരകനായിരുന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്​. ഇതില്‍ ഇന്ത്യക്കെതിരായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാകിസ്​താന്‍ നടത്തുന്നതായി ആരോപിക്കുകയായിരുന്നു. പാകിസ്​താന്‍ ജനതയെ തീവ്രാവാദികളോട് ഉപമിക്കുകയും ചെയ്തു.

 

Eng­lish Sum­ma­ry:Hate speech; Arnab Goswami’s Repub­lic Bharath fined Rs 20 lakh in UK

You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.