കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമെന്ന് കേന്ദ്രം. റെഡ് സോണില്‍ ഉള്‍പ്പെട്ട രാജ്യത്തെ 130 ജില്ലകളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവരാണ് ഇത്തരത്തില്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കേണ്ടത്.
ഇതുവഴി ഈ സോണുകളിലുള്ള ഓരോ വ്യക്തിയെയും കൃത്യമായി നിരീക്ഷിക്കാനും കോവിഡ് വ്യാപനം തടയുവാനും സാധിക്കുമെന്നും കേന്ദ്രം വിലയിരുത്തി. ഇത്തരം പ്രദേശങ്ങളില്‍ ആപ്പ് ഉപയോഗിക്കുന്നതോടൊപ്പം വീടുകള്‍ കയറിയുള്ള പരിശോധനയും ഊര്‍ജിതമാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
സ്മാര്‍ട്ട് ഫോണിന്റെ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ് ആപ്പിന്റെ പ്രവര്‍ത്തനം. സഞ്ചാര പാത പിന്‍തുടര്‍ന്ന് രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോ എന്ന കാര്യങ്ങള്‍ ഇതുവഴി അറിയും. സമ്പര്‍ക്ക അകലം പാലിക്കുന്നതിനെ കുറിച്ചും രോഗലക്ഷണമുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നടപടികളെന്തെന്നും സര്‍ക്കാരില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും ആപ്പില്‍ ലഭ്യമാണ്.
English Summary: Arogya sethu app is must in containment zone
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.