September 26, 2022 Monday

ആരോഗ്യ സേതു ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്ന കേന്ദ്ര വാദത്തിന് തിരിച്ചടി; മണിക്കൂറുകൾക്കുളിൽ ഹാക്ക് ചെയ്ത ബാംഗ്ലൂർ പ്രോഗ്രാമർ

Janayugom Webdesk
തിരുവനന്തപുരം
May 14, 2020 2:39 pm

കോവിഡ് രോഗികളെ നിരീക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പ് സുരക്ഷിതമാണെന്ന സർക്കാരിന്റെ വാദം പൊളിയുന്നു. ആപ്പ് സുരക്ഷിതമാണെന്നും ഹാക്ക് ചെയ്യാൻ കഴിയില്ലെന്നുമാണ് കേന്ദ്രം ഉറപ്പിച്ചു പറയുന്ന സാഹചര്യത്തിൽ നാലു മണിക്കൂറിനുള്ളിൽ ബംഗളൂരുവിലെ ഒരു പ്രോഗ്രാമർ ആരോഗ്യ സേതു ആപ്പ് ഹാക്ക് ചെയ്തിരിക്കുകയാണ്.

ബസ്‌ഫീഡാണ് വാർത്ത പുറത്തു വിട്ടത്. നാലു മണിക്കൂറിനുള്ളിൽ തനിക്ക് ആപ്പ് ഹാക്ക് ചെയ്യാൻ സാധിച്ചുവെന്ന് ബംഗളൂരുവിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയറായ ജെയ് ബസ്ഫീഡിനോട് പറഞ്ഞതായി റിപ്പോർട്ട് ചെയുന്നു. “ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടത് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം എനിക്ക് ഇഷ്ടപ്പെട്ടില്ല. എൻ്റെ ഫോണിൽ അതെങ്ങനെ ഇൻസ്റ്റാൾ ചെയ്യാതിരിക്കാം എന്ന് ഞാൻ ചിന്തിച്ചു.”-ജെയ് പറഞ്ഞതായി ബസ്ഫീഡ് റിപ്പോർട്ട് ചെയ്തു.

ആരോഗ്യ സേതു ആപ്പ് സുരക്ഷിതമല്ലെന്ന് ഫ്രഞ്ച് ഹാക്കറായ റോബർട്ട് ബാപ്റ്റിസ്റ്റ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ആപ്പ് ഉപയോഗിക്കുന്ന 90 മില്യൺ വരുന്ന ജനവിഭാഗത്തിന്റെ വിവരങ്ങൾ അപകടത്തിലാണെന്ന് റോബർട്ട് ബാപ്റ്റിസ്റ്റ് പറഞ്ഞിരുന്നു.

ENGLISH SUMMARY: aro­gya sethu hacked by Ban­ga­lore programmer

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.