December 5, 2022 Monday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

പുതിയ ഫോണുകളില്‍ ആരോഗ്യസേതു നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാർ

Janayugom Webdesk
ന്യുഡല്‍ഹി:
April 30, 2020 9:14 pm

ലോക്ഡൗണിന് ശേഷം ഇന്ത്യയില്‍ വിപണിയിലിറക്കുന്ന പുതിയ ഫോണുകളില്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ആപ്ലിക്കേഷന്‍ പ്രീ ഇന്‍സ്റ്റാള്‍ഡ് ആയി ലഭ്യമാക്കാന്‍ ഫോണ്‍ നിര്‍മാതാക്കളോട് ആവശ്യപ്പെടുന്നതോടൊപ്പം ഉപയോക്താക്കള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന തരത്തില്‍ സോഫ്റ്റ്‌വെയര്‍ സജ്ജീകരിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെടും.

ലോക്ഡൗണ്‍ അവസാനിച്ചതിനു ശേഷമായിരിക്കും ഈ നിബന്ധന വയ്ക്കുന്നത്. ഇതിനുവേണ്ടി സ്മാര്‍ട്ട്ഫോണ്‍ കമ്പനികളെ ബന്ധപ്പെടാന്‍ വിവിധ നോഡല്‍ ഏജന്‍സികളെ നിയോഗിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്മാര്‍ട്ട്ഫോണുകളില്‍ ഈ ആപ്പ് നിര്‍ബന്ധമാക്കിയതായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് പുറപ്പെടും മുന്‍പ് ഈ ആപ് ഉപയോഗിച്ച് കോവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് സ്വയം പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

രാജ്യത്ത് ഇതിനകം 7.5 കോടി പേര്‍ മൊബൈല്‍ ഫോണില്‍ ആരോഗ്യസേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്‌റ്റോറില്‍ മാത്രം ഈ ആപ്പിന്റെ ഡൗണ്‍ലോഡ് അഞ്ചുകോടി കടന്നു. നിലവില്‍ അപ്പിന്റെ ആന്‍ഡ്രോയിഡ് വെര്‍ഷന്‍ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. അതേസമയം ആപ്പ് വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.

ENGLISH SUMMARY: aro­gya setu app installed in new phones

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.