March 21, 2023 Tuesday

Related news

March 20, 2023
March 18, 2023
February 22, 2023
February 18, 2023
February 10, 2023
February 6, 2023
February 1, 2023
January 30, 2023
January 28, 2023
January 25, 2023

അരൂജ സ്കൂൾ വിദ്യാർത്ഥികൾക്ക് തിരിച്ചടി: പരീക്ഷ എഴുതാൻ അനുമതി തേടിയുള്ള ഹർജി തള്ളി ഹൈക്കോടതി

Janayugom Webdesk
കൊച്ചി
February 28, 2020 5:23 pm

മാനേജ്മെന്റിന്റെ അനാസ്ഥമൂലം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാൻ കഴിയാതെ പോയ തോപ്പുംപടി  അരൂജ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയുടെ തിരിച്ചടി. പരീക്ഷയെഴുതാൻ അനുമതി തേടിക്കൊണ്ടുള്ള അരൂജ സ്കൂളിലെ 28 വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി. 24 മുതൽ തുടങ്ങിയ പരീക്ഷ എഴുതാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ വിദ്യാർത്ഥികളുടെ ഹർജി നിലനിൽക്കും, പ്രധാന ആവശ്യം മാത്രമാണ് തള്ളിയിരിക്കുന്നത്.

വിദ്യാർത്ഥികളുടെ ഹർജി മാനേജ്മെന്റ് നൽകിയ ഹ‍ർജിയോടൊപ്പം ബുധനാഴ്ച വീണ്ടും പരിഗണിക്കും. 24-ാം തീയ്യതി ആരംഭിച്ച സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതാനെത്തിയപ്പോൾ മാത്രമാണ് പരീക്ഷയെഴുതാനാകില്ലെന്ന യാഥാർത്ഥ്യം വിദ്യാർത്ഥികൾ മനസിലാക്കിയത്. വിഷയത്തിൽ സിബിഎസ്ഇയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ലാഭക്കൊതികാരണം നാട്ടിൽ മുഴുവൻ സ്കൂളുകള്‍ തുറന്ന് വിദ്യാർത്ഥികളെ ചൂഷണം ചെയ്യുകയാണെന്ന് ഹൈക്കോടതി വിമർശിച്ചു. സിബിഎസ്ഇ റീജിയണൽ ഡയറക്ടർ സച്ചിൻ ധാക്കൂറിനെ വിളിച്ചുവരുത്തിയായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ വിമർശനം.

അംഗീകാരമില്ലാത്തെ സ്കൂളുകൾക്കെതിരെ എന്തുകൊണ്ടാണ് സിബിഎസ്ഇ നടപടിയെടുക്കാത്തതെന്ന് കോടതി ചോദിച്ചിരുന്നു. വിദ്യാർഥികൾക്ക് ഒരു വർ‍ഷം നഷ്ടപ്പെടാതിരിക്കാൻ എന്തുചെയ്യാനാകുമെന്ന് ബുധനാഴ്ച അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ഇക്കാര്യത്തിൽ ഇത് വരെ സ്വീകരിച്ച നടപടികൾ അടക്കം വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകാനും സിബിഎസ്ഇയോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Aroo­ja school stu­dents plea reject by court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.