29 വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തിൽ സ്കൂൾ മനേജറും സ്കൂൾ ട്രസ്റ്റ് പ്രസിഡന്റും അറസ്റ്റിൽ. തോപ്പുംപടിക്കടുത്ത് മൂലങ്കുഴിയിലുള്ള അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിലെ മാനേജര്‍ മാഗിയും സ്‌കൂള്‍ ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍ ഡിക്രൂസുമാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു.
സ്‌കൂളിന് അംഗീകാരമില്ലാത്തതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതിരുന്നത്. സ്കൂളിന് സിബിഎസ്ഇ അംഗീകാരമില്ലാത്ത വിവരം വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മറച്ചുവെച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളുടെ പേര് സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടില്ലായെന്ന് കഴിഞ്ഞ ദിവസമാണ് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചത്. രജിസ്ട്രേഷന്‍ അപ്രൂവ് ആയില്ലെന്നാണ് മാനേജ്മെന്‍റ് അറിയിച്ചതെന്നും സ്കൂളിൽ മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്നാണ് പരീക്ഷ എഴുതാൻ സാധിക്കാത്തതെന്നും രക്ഷിതാക്കൾ ആരോപിച്ചു.
എട്ടാംക്ലാസ് വരെ മാത്രമാണ് സ്‌കൂളിന് അംഗീകാരമുള്ളത്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന വിവരം സെപ്തംബറിലേ സ്‌കൂള്‍ മാനേജ്മെന്റിന് അറിയാമായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മറച്ചുവെക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കളുടെ ആരോപണം. അതേസമയം സ്കൂൾ അധികൃതർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് രക്ഷിതാക്കൾ.
English Summary; aroojas little star school manager and president arrested
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.