23 April 2024, Tuesday

സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

KASARAGOD BUREAU
കാസര്‍കോട്
October 6, 2021 6:14 pm

സ്വര്‍ണ വ്യാപാരിയെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പ്രതികളെ കാസര്‍കോട് ഡിവൈഎസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തു. വയനാട് പനമരം കായക്കുന്നിലെ അഖില്‍ ടോമി(24), തൃശ്ശൂര്‍ കുട്ടനല്ലൂര്‍ എളംതുരുത്തിയിലെ ബിനോയ് സി ബേബി(24), വനയനാട് പുല്‍പ്പള്ളി പെരിക്കല്ലൂരിലെ അനു ഷാജു(28) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 22ന് ഉച്ചയോടെ കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കടവത്ത് നിന്ന് രണ്ട് കാറുകളിലെത്തിയ അഞ്ചംഗ സംഘം കാറില്‍ സഞ്ചരിക്കുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ സ്വര്‍ണ വ്യാപാരി രാഹുല്‍ മഹാദേവ് ജാബറിനെ തട്ടിക്കൊണ്ടുപോയി 65ലക്ഷം രൂപ തട്ടിയെടുത്ത് പയ്യന്നൂര്‍ ദേശീയപാതയില്‍ ഉപേക്ഷിച്ച സംഭവത്തിലാണ് അറസ്റ്റ്. പ്രതികള്‍ സഞ്ചരിച്ച കാറുകളുടെയും സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവാണ് അറസ്റ്റ്.

കാസര്‍കോട് ഡി വൈഎസ് പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ കാസര്‍കോട് സ്റ്റേഷന്‍ ഹൊസ് ഓഫീസര്‍ അജിത്കുമാര്‍, ഡിവൈഎസ് പി സ്‌ക്വാഡ് അംഗങ്ങളായ എസ് ഐമാരായ എസ് ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍, എ എസ് ഐമാരായ അബൂബക്കര്‍, ലക്ഷ്മി നാരായണന്‍, കാസര്‍കോട് എസ് ഐമാരായ രഞ്ജിത്ത് കുമാര്‍ , വിജയന്‍, മോഹനന്‍, ശിവകുമാര്‍, രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രന്‍, വിജയന്‍, നിതിന്‍ സാരംഖ്, രഞ്ജീഷ് എന്നിവര്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെക്കുറിച്ചും വാഹനങ്ങളെകുറിച്ചും സൂചനകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.