June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഏഴ് കേസുകളില്‍ കൂടി എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി

By Janayugom Webdesk
November 27, 2020

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് കേസുകളില്‍ കൂടി എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളിലാണ് ക്രൈംബ്രാഞ്ച് സിഐ രാജ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി എം സി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി കമറുദ്ദീനെ ഇന്ന് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിൽ കമറുദ്ദീനെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കോടതി പൊലീസിന് അനുമതി നൽകിയിരുന്നു.

Eng­lish sum­ma­ry: Arrest of MC Kamarud­hhin MLA
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.