August 7, 2022 Sunday

Related news

September 17, 2021
August 31, 2021
August 19, 2021
August 18, 2021
December 7, 2020
November 23, 2020
November 2, 2020
November 1, 2020
October 9, 2020
September 17, 2020

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ 200 കേസുകളിൽ കൂടി അറസ്റ്റ് ഉടന്‍; പത്തനംതിട്ടയില്‍ മാത്രം 1000 കേസുകള്‍

Janayugom Webdesk
കോന്നി
November 1, 2020 1:02 pm

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ 200 കേസുകളിൽ കൂടി പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും . കോന്നി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പത്തനംതിട്ട ജില്ലയിൽ മാത്രം ആയിരം കേസുകൾ രജിസ്റ്റർ ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അഞ്ച് പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഈ സാഹചര്യത്തില്‍ എല്ലാ കേസുകളിലും പ്രതികൾക്കു പ്രത്യേകം ജാമ്യം എടുക്കേണ്ടിവരും.

അതേസമയം, പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതികള്‍ക്ക് ജാമ്യപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാന്‍ ഹെെക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഹെെക്കോടതിയുടെ നിര്‍ദേശം. പ്രതികള്‍ക്ക് സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ഹെെക്കോടതി വ്യക്തമാക്കി. കേസിലെ പ്രതികളാ റിയ, റിബ, റോയി ഡാനിയേല്‍ , പ്രഭ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി തീര്‍പ്പാക്കിയിരുന്നു.

ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ 60 ദിവസം കഴിഞ്ഞിയിട്ടും കുറ്റപത്രം നൽകാതിരുന്നതിനാൽ പ്രതികൾക്ക് ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.