തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ഹർജിയില്‍ ബോളിവുഡ് മുന്‍ താരവും ബി.ജെ.പി നേതാവുമായ ജയപ്രദക്ക് ജാമ്യമില്ലാവാറണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിെയന്ന പരാതിയില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് കോടതി വാറണ്ട്പുറപ്പെടുവിച്ചത്.
വിസ്താരം നടക്കുന്ന ഏപ്രില്‍ 20ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വാറന്റില്‍ നിര്‍ദേശിച്ചു. റാംപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയപ്രദ രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.