Web Desk

കോഴിക്കോട്

February 11, 2021, 2:28 pm

കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്

Janayugom Online

കോഴിക്കോട് സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായര്‍ക്കും ആണ് അറസ്റ്റ് വാറണ്ട് നല്‍കിയിരിക്കുന്നത്. ഇരുവരുടെയും ജാമ്യം കോടതി നിഷേധിച്ചു. ഇവരെ ഈ മാസം 25ന് കോടതിയില്‍ ഹാജരാക്കണം.

കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 4270000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസിന്റെ വിധിയാണ് ഇന്ന് പറഞ്ഞത്.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ കഴിഞ്ഞയാഴ്ച വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തന്നെ ആദ്യം രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Eng­lish Sum­ma­ry : Arrest war­rant for solar case accused

You may also like this video :