20 April 2024, Saturday

Related news

January 22, 2024
January 1, 2024
December 2, 2023
November 29, 2023
November 24, 2023
October 13, 2023
July 25, 2023
June 1, 2023
May 26, 2023
May 18, 2023

ഡി കെ ശിവകുമാറിനെതിരെ മൂന്നാംതവണയും അറസ്റ്റ് വാറണ്ട്

Janayugom Webdesk
സുള്ള്യ
September 30, 2021 7:15 pm

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറിനെതിരെ സുള്ള്യ കോടതി മൂന്നാംതവണയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ശിവകുമാര്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് ബെല്ലാരെയിലെ സായി ഗിരിധര്‍ റായിയുമായി വൈദ്യുതി വിതരണ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാത്തതിനാലാണ് ശിവകുമാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ശിവകുമാറിനെ ഗിരിധര്‍ റായി ഫോണില്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്ത അന്ന് രാത്രി തന്നെ പൊലീസ് റായിയെ അറസ്റ്റ് ചെയ്തിരുന്നു. സാക്ഷിയായ ശിവകുമാര്‍ കേസിന്റെ വിചാരണവേളയില്‍ ഗിരിധര്‍ റായിക്കെതിരെ തെളിവുകള്‍ നല്‍കേണ്ടതുണ്ട്.

ശിവകുമാറിന്റെ അസാന്നിധ്യം കാരണം കേസിന്റെ വിചാരണ മുടങ്ങിയിരിക്കുകയാണ്.നിരവധി തവണ കോടതി സമന്‍സയച്ചിട്ടും കേസിലെ സാക്ഷിയായ ശിവകുമാര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് ശിവകുമാറിനെതിരെ കോടതി നേരത്തെ രണ്ടുതവണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസവും ശിവകുമാര്‍ ഹാജരായില്ല. 

സെപ്റ്റംബര്‍ 29ന് ശിവകുമാറിനെ കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ശിവകുമാര്‍ പൊലീസ് നിര്‍ദ്ദേശത്തിന് വഴങ്ങാതെ ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു. 

Eng­lish Sum­ma­ry : arrest war­rant third time for dk sivakumar

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.