ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്

Web Desk
Posted on August 13, 2019, 3:40 pm

കൊല്‍ക്കത്ത: ശശി തരൂര്‍ എംപിക്കെതിരെ കൊല്‍ക്കത്ത കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശത്തിനെതിരെ അഭിഭാഷകനായ സമീത് ചൗധരി നല്‍കിയ ഹര്‍ജിയിലാണ് നടപടി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകും എന്നായിരുന്നു ശശി തരൂര്‍ എം പിയുടെ പ്രസ്താവന.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപി നീക്കമെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു.  അങ്ങിനെ സംഭവിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടമില്ലാത്ത ഒരു ഹിന്ദു പാക്കിസ്ഥാനായി ഇന്ത്യ മാറുമെന്നും തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹര്‍ലാല്‍ നെഹ്‌റു പ്രതിഭാ പുരസ്‌കാരം സമ്മാനിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം ഉണ്ടായത്‌.