ബലാത്സംഗക്കേസിൽ നിന്ന് ഒഴിവാക്കാൻ 20ലക്ഷം കൈക്കൂലി; വനിതാ എസ്ഐ അറസ്റ്റിൽ

Web Desk

ഗാന്ധിനഗര്‍

Posted on July 05, 2020, 8:06 pm

ബലാത്സംഗ കേസിലെ പരാതിയിൽ നിന്നും 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. അഹമ്മദാബാദ് വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്വേത ജഡേജയാണ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. 2019 ൽ നടന്ന ബലാത്സംഗ കേസിലെ പ്രതിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താനായി പ്രതിയിൽ 35 ലക്ഷം രൂപയാണ് ശ്വേത ആവശ്യപ്പെട്ടത്.

സംഭവത്തിൽ സിറ്റി ക്രൈംബ്രാഞ്ച് സമർപ്പിച്ച എഫ്ഐആർ പ്രകാരം ശ്വേത ജഡേജ ഇടനിലക്കാരൻ വഴി 20 ലക്ഷം രൂപ ഫെബ്രുവരിയിൽ കൈപ്പറ്റി. ബാക്കി 15 ലക്ഷം രൂപ കൂടി നൽകുവാനായി ഇവർ പ്രതിയെ നിർബന്ധിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു. സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Eng­lish sum­ma­ry; arrest­ed by women sI

you may also like this video;