Web Desk

ചെന്നൈ

October 27, 2020, 10:34 pm

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഖുശ്‌ബു അറസ്റ്റിൽ

Janayugom Online

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു പ്രതിഷേധം നടത്തിയ ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദറിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. മനുസ്‌മൃതി വിവാദത്തില്‍ വിടുതലൈ ചിരുതൈ കക്ഷി നേതാവ് തിരുമാവളവന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് നടപടി. സ്ത്രീകളെയും പിന്നാക്ക വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാവളവന്റെ പ്രസംഗം.

ഇതിനെതിരെയാണ് ബിജെപി പ്രതിഷേധവുമായി എത്തിയത്. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് പരിപാടിക്കുള്ള അനുമതി പൊലീസ് നിഷേധിച്ചിരുന്നു. ചിദംബരത്ത് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. കരുതല്‍ തടങ്കലെന്ന നിലയിലാണ് ഖുശ്ബുവിന്റെ അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഖുശ്ബു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

Eng­lish sum­ma­ry; arrest­ed for khushbu

You may also like this video;