12 February 2026, Thursday

Related news

February 5, 2026
February 3, 2026
February 1, 2026
February 1, 2026
February 1, 2026
January 29, 2026
January 29, 2026
January 28, 2026
January 22, 2026
January 15, 2026

കല കുവൈറ്റ് 47-ാം വാർഷിക സമ്മേളനം: പ്രമുഖ മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് മുഖ്യാതിഥി

Janayugom Webdesk
കുവൈത്ത് സിറ്റി
January 22, 2026 4:06 pm

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) 47-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ കെ ജെ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും.

ജനുവരി 23 വെള്ളിയാഴ്ച നടക്കുന്ന സംഘടനയുടെ വാർഷിക സമ്മേളനത്തിന് മുന്നോടിയായി, ജനുവരി 22 വ്യാഴാഴ്ച വൈകുന്നേരം 6:30‑ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ സനൽ കുമാർ നഗറിൽ വെച്ചാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

മലയാള മാധ്യമ രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായ കെ.ജെ. ജേക്കബ് പങ്കെടുക്കുന്ന പരിപാടിയിലേക്ക് കുവൈറ്റിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.