ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം: ആഷ്കിന്‍, മൗറോ, ലാന്‍ഡ്

Web Desk
Posted on October 02, 2018, 5:03 pm

ലേസര്‍ ഭൗതികശാസ്ത്രത്തിലെ നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ആര്‍തര്‍ ആഷ്കിന്‍, ഫ്രഞ്ച് എഞ്ചിനീയര്‍ ഗെറാര്‍ഡ് മൗറോ, മിസോറി ഇംഗ്ലീഷ് പ്രൊഫസര്‍ ഡോണാ സ്ട്രിക്ക് ലാന്‍ഡ് എന്നിവര്‍ക്കാണ് നൊബേല്‍ പുരസ്കാരം ലഭിച്ചത്. ഭൗതിക ശാസ്ത്രത്തില്‍ നോബല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണാ സ്ട്രിക്ക് ലാന്‍ഡ്.

ജീവശാസ്ത്രരംഗത്ത് ഏറ്റവും പ്രയോജനപ്രദമായ ഒപ്റ്റിക്കല്‍ ട്വീസറുകളുടെ (സൂക്ഷ്‌മവസ്‌തുക്കള്‍ എടുക്കാന്‍ ഉപയോഗിക്കുന്ന ചെറുചവണ) കണ്ടെത്തലും അതിന്‍റെ പ്രായോഗികതയുമാണ് ഡോ. ആഷ്കിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നൊബേല്‍ പുരസ്കാരം അറിയിച്ചത്.

ഉയര്‍ന്ന തീവ്രതയുള്ള അള്‍ട്രാ- ഷോര്‍ട്ട് ഒപ്റ്റിക്കല്‍ പള്‍സസിന്‍റെ കണ്ടുപിടുത്തത്തിനാണ് ഡോ. മൗറോ, ഡോ. സ്ട്രിക്ക് ലാന്‍ഡ് എന്നിവരെ അവാര്‍ഡിന് അര്‍ഹരാക്കിയത്.

ലേസര്‍ ഫിസിക്സില്‍ വിപ്ലവകരമായ കണ്ടുപിടുത്തങ്ങള്‍ നടത്തിയതിനാണ് അവാര്‍ഡ്.  അതിസൂക്ഷ്മ വസ്തുക്കളെയും പൊടുന്നനെ നടക്കുന്ന പ്രക്രിയകളെയും പുതിയ വെളിച്ചത്തില്‍ കാണാന്‍ ഇൗ കണ്ടുപിടുത്തം ഉപകരിക്കും. വൈദ്യശാസ്ത്രരംഗത്തും വ്യാവസായികരംഗത്തും ഭൗതികശാസ്ത്രത്തെ ഉപയോഗിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.