ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിനു വിടേണ്ടതില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച്. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെയും ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി മാറ്റുകയും ചെയ്ത രാഷ്ട്രപതിയുടെ ഉത്തരവുകൾ ചോദ്യം ചെയ്തുള്ള ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.
എന്നാൽ ഈ കേസുകൾ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കണമോ അതോ വിശാല ബെഞ്ച് പരിഗണിക്കണമോ എന്നത് സംബന്ധിച്ച് വാദം പൂർത്തിയാക്കി കേസ് വിധി പറയാനായി ജനുവരി 23ന് മാറ്റി വച്ചിരുന്നു. ഇക്കാര്യത്തിലാണ് ഇന്നലെ കോടതി ഉത്തരവു പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എൻ വി രമണ, സജ്ഞയ് കിഷൻ കൗൾ, ആർ സുബാഷ് റെഡ്ഡി, ബി ആർ ഗവായി, സൂര്യ കാന്ത് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസുകൾ പരിഗണിക്കുന്നത്. അതേസമയം 370 റദ്ദാക്കിയതിനെതിരെയുള്ള ഹർജികൾ എന്നു പരിഗണിക്കും എന്നത് സംബന്ധിച്ച് കോടതി തീരുമാനങ്ങളൊന്നും പറഞ്ഞില്ല.
English summary: Article 370: Petitioners leave to broad bench
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.