December 3, 2022 Saturday

Related news

December 2, 2022
December 2, 2022
November 30, 2022
November 28, 2022
November 26, 2022
November 26, 2022
November 25, 2022
November 22, 2022
November 19, 2022
November 14, 2022

അന്താരാഷ്ട്ര ഗുഢാലോചന; ഉത്തരം പറയേണ്ടത് പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
February 25, 2021 12:42 pm

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവ പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷാ രവിക്ക് ദില്ലി സെഷന്‍സ് ജ‍ഡ്ജ് ജാമ്യം അനുവദിച്ചു. പ്രക്ഷോഭത്തിന് അന്താരാഷട്ര ഗൂഢാലോചന നടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി ആരോപിക്കുന്നു. അദ്ദേഹം എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞതെന്നു ചോദ്യം ഉയരുന്നു. ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരാരും ഇത്തരമൊരു പരാമര്‍ശവും നടത്തിയിട്ടില്ല എന്നതാണ് വസ്തുത. 2021 ഫെബ്രുവരി 7ന് പ്രധാനമന്ത്രി നേരേന്ദ്രമോഡി അഭിപ്രായപ്പെട്ടതാണ് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഡാലോന നക്കുന്നതായും അവര്‍ക്കെതിരെ രാജ്യം ശക്തമായി പ്രതികരിക്കണമെന്നും, ആസാം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തെര‍ഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള റാലികളിലും പ്രധാനമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞു. 

കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ദിഷാരവി, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഗ്രെററതന്‍ബര്‍ഗ്, മറ്റ് ആഗോള താരങ്ങള്‍ എന്നിവരുടെ പേരു പരാമര്‍ശിക്കാതെയാണ് പ്രധാനമന്ത്രി ശക്തമായ ഭാഷയില്‍ പ്രതികരിച്ചതും, അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നതായും അഭിപ്രായപ്പെട്ടതും.ആസാമിലെ തേക്കിയജൂലി, ബംഗാളില്‍ ഹാല്‍ദിയ എന്നിവടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലികളിലാണ് ഈ പരാമര്‍ശം പ്രധാനമായും ഉന്നയിച്ചത്. ആറ് ദിവസത്തിനുശേഷം ഫെബ്രുവരി 13ന് ദില്ലി പൊലീസ് ദിഷാ രവിയെ അറസ്റ്റ് ചെയ്തു. മോദിയുടെ ഭീഷണി പ്രസംഗവും, അതിനെതുടര്‍ന്നുള്ള പോലീസ് അറസ്റ്റും കൂട്ടി വായിക്കേണ്ടതാണ്. അന്താരാഷ്ട്ര ഗൂഢാലോചന നടന്നു എന്നു പ്രധാനമന്ത്രി പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യം പ്രസക്തമാണ്. ഐബി,അല്ലെങ്കില്‍ റിസര്‍ച്ച് അന്‍ഡ് അനാലിസിസ് വിംഗ് അദ്ദേഹത്തിന് ഒരു രഹസ്വാന്വോഷണ റിപ്പോര്‍ട്ട് നല്‍കി. പൊതുസമൂഹത്തില്‍ വെയ്ക്കേണ്ടതാണ്.ദില്ലി പോലീസ് എന്തുകൊണ്ടാണ് രഹസ്വാന്വേഷണ റിപ്പോര്‍ട്ട് മുദ്രയിട്ട കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാത്തത്. പ്രധാനമന്ത്രി പറയുന്നതുകേട്ടാള്‍ വലിയ പ്രമാദമായ കേസാണ്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇല്ലാതിരിക്കുകയും, ദില്ലിപോലീസ് മുന്‍വിധിയോടെ കേസ് ആരോപിച്ചതാണെങ്കില്‍ അതിനു ഉത്തരം പറയേണ്ടത് പ്രധാനമന്ത്രിയാണ്.അപ്പോള്‍ അദ്ദേഹം കുറ്റക്കാരനല്ലേ. 

തന്‍റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അന്താരാഷട്ര തലത്തില്‍ഗൂഢാലോചന നടത്തുന്നതായി പ്രധാനമന്ത്രി പറയുന്നത് ആകസ്മികമായിട്ടല്ല. മുമ്പും അദ്ദേഹം ഇത്തരം അഭിപ്രായം പറഞ്ഞിട്ടുണ്ട്. തെര‍ഞ്ഞെടുപ്പില്‍ ഇതു പ്രയോഗിക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍ വൈസ് പ്രസിഡന്‍റ് ഹാമീദ് അന്‍സാരി, കോണ്‍ഗ്രസ് ലീഡല്‍മണിശങ്കര്‍ അയ്യര്‍ എന്നിവര്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയതായി 2017ല്‍ ഗുജറാത്തിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ദിഷാ രവിയുടെ കേസി‍ സീല്‍ ചെയ്ത കവര്‍ രേഖകളൊന്നും ഹാജരാകാത്തതിനാല്‍ ഒരു അന്താരാഷ്ടര ഗൂഢാലോചന നടന്നു എന്നു എങ്ങനെ പറയുവാന്‍ കഴിയും. അന്താരാഷ്ട്ര ഗൂഢാലോചന നടന്നുവെന്നു പറയുന്നതിനു പിന്നില്‍ കര്‍ഷക സമരത്തെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനുള്ളത് , അതിനായി സര്‍ക്കാരിന്‍റെ കളിപ്പാവയായി ദില്ലി പൊലീസും മാറി.

ENGLISH SUMMARY; arti­cle about international-conspiracy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.