December 5, 2022 Monday

പ്രതിപക്ഷ നേതൃസ്ഥാനം; ഐ ഗ്രൂപ്പില്‍ ഭിന്നത, സൈബര്‍ടീം ചെന്നിത്തലക്ക് എതിരെ 

പുളിക്കല്‍ സനില്‍രാഘവന്‍
May 18, 2021 2:53 pm

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിനുള്ള നിയമസഭാ കക്ഷി യോഗം ചേരാനിരിക്കെ കോൺഗ്രസ്‌ ഗ്രൂപ്പ്‌ ക്യാമ്പുകളിൽ തിരക്കിട്ട നീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എ ഗ്രൂപ്പിലെ എംഎല്‍എമാരെ കണ്ടിരുന്നു. അവരില്‍ കുറേ പേര്‍ക്ക് ചെന്നിത്തലയെ മാറ്റണമെന്ന നിലപാടാണുളളത്. എഗ്രൂപ്പില്‍ തന്നെ പ്രതിപക്ഷനേതാവാകുവാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി ടിതോമസ്, കെ. ബാബു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ഷാഫി പറമ്പില്‍ എന്നിവര്‍ രംഗത്തുണ്ട്. പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക്തന്‍റെപേര് പരാമര്‍ശിക്കാഞ്ഞതിനെ ചൊല്ലി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍നീരസം പ്രകടിപ്പിച്ചതായിട്ടാണ് എ ഗ്രൂപ്പ് കേന്ദ്രങ്ങളില്‍നിന്നും പുറത്തു വരുന്നത്. ഐ ഗ്രൂപ്പിലും ഭിന്നത രൂക്ഷമായിരിക്കുന്നു.തനിക്ക്ഒരു പ്രാവശ്യം കൂടി അവസരം തരണമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ഐ വിഭാഗത്തിലെ 11 എംഎല്‍എമാരില്‍ 5 പേര്‍ ചെന്നിത്തലക്ക് ഒപ്പമാണ്. എന്നാല്‍ മറ്റുള്ളവര്‍ അഭിപ്രായപ്പെടുന്നത് വ. ഡി സതീശനെ പ്രതിപക്ഷനേതാവാക്കണമെന്ന നിലപാടിലാണ്. എന്നാല്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് കോണ്‍ഗ്രസ് നേതൃത്വം. രമേശ്‌ ചെന്നിത്തല തുടരുമോ അതല്ല, വി ഡി സതീശനെ മാറ്റി പ്രതിഷ്‌ഠിക്കുമോയെന്നാണ്‌ കോൺഗ്രസ്‌ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്‌. എംഎൽഎമാരുടെ നിലപാട്‌ അറിയുന്നതിന്‌ ഹൈക്കമാൻഡ്‌ നിരീക്ഷകര്‍ എത്തുന്നതോടെ ചര്‍ച്ച സജീവമാകും. എംഎൽഎമാരെ ഹൈക്കമാൻഡ്‌ പ്രതിനിധികൾ ഒറ്റയ്‌ക്ക്‌ കാണാനാണ്‌ സാധ്യത. എംഎൽഎമാരുടെ മനസ്സിലിരിപ്പ്‌ എന്തായാലും തീരുമാനം ഹൈക്കമാൻഡിന്റേതാകും. എ കെ ആന്റണി, കെ സി വേണുഗോപാൽ എന്നിവരുടെ നിർദേശത്തിനായിരിക്കും മുൻതൂക്കം. ഇതെല്ലാം കണക്കിലെടുത്താൽ തീരുമാനം നീളാനാണ്‌ സാധ്യത. എംഎൽഎമാരിൽ ഐ ഗ്രൂപ്പിനാണ്‌ മേൽക്കൈ. രമേശ്‌ ചെന്നിത്തലയും വി ഡി സതീശനും ഐ ഗ്രൂപ്പുകാരാണ്‌. ഐ ഗ്രൂപ്പുകാരായ എംഎൽഎമാരിൽ കൂടുതൽ പേർ ആരെ പിന്തുണയ്‌ക്കുമെന്നാണ്‌ എ ഗ്രൂപ്പ്‌ നോക്കുന്നത്‌. 

രമേശ്‌ ചെന്നിത്തല തുടരട്ടെയെന്ന നിലപാടിലാണ്‌ ഉമ്മൻചാണ്ടി. ഐ ഗ്രൂപ്പിൽ ചേരിതിരിവ് രൂക്ഷമായാൽ എ ഗ്രൂപ്പിന്റെ പിന്തുണയോടെ നേതൃപദവിയിൽ തുടരാമെന്നാണ്‌ ചെന്നിത്തലയുടെ വിശ്വാസം. അതേസമയം കെ സി വേണുഗോപാലിന്റെ ഇടപെടലുണ്ടായാൽ വി ഡി സതീശന്‌ നറുക്ക്‌ വീഴും.കേരളത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷയുടേതാകും പ്രഖ്യാപനം. നിയമസഭാ സമ്മേളനം ചേരുന്ന 24നു മുൻപായേ അന്തിമ തീരുമാനത്തിനു സാധ്യതയുള്ളൂ. എന്നാൽ ഉമ്മൻ ചാണ്ടി പോലും പിന്തുണയ്ക്കുന്ന ചെന്നിത്തലയെ ഹൈക്കമാണ്ട് മാറ്റില്ലെന്നാണ് സൂചന. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുൻ ഖാർഗെ, വി.വൈത്തിലിംഗം എന്നിവരുടെ സാന്നിധ്യത്തിലാണ് 21 അംഗ നിയമസഭാകക്ഷി യോഗം. എംഎൽഎമാരെ ഇവർ പ്രത്യേകം കണ്ടും അഭിപ്രായം ആരായും. രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ, എംപിമാർ എന്നിവരോടും തലസ്ഥാനത്ത് എത്തിച്ചേരാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായവും ചോദിക്കും. . താണ് സൂചന. വലിയ തോൽവി സൃഷ്ടിച്ച നിരാശ മാറ്റി പ്രതീക്ഷ പകരാൻ സതീശനെ പോലെ ഒരു നേതാവ് വരണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും അഭിപ്രായപ്പെടുന്നു. ഇരുവരും ഐ വിഭാഗത്തിൽ ഉള്ളവരാണ്. ഇതിനിടെ ഷാഫി പറമ്പിലും പ്രതിപക്ഷ നേതാവാകാൻ മുന്നിലുണ്ട്. അതിനിടെ ഐയിലെ ഭിന്നത മുതലെടുക്കാൻ ഇല്ലെന്ന സമീപനത്തിലാണ് എ വിഭാഗം. അഭിപ്രായ സമന്വയത്തിനു വേണ്ടി നിലകൊള്ളാനാണു തീരുമാനംകോൺഗ്രസിലെ 21 എംഎ‍ൽഎ.മാരെയും കെപിസിസി. പ്രസിഡന്റിനെയും മുതിർന്ന നേതാക്കളെയും ഹൈക്കമാൻഡ് പ്രതിനിധികൾ കാണും. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമോയെന്നതാണ് പ്രധാന ചോദ്യം. പുതിയ പ്രതിപക്ഷ നേതാവ് വേണമെന്നാണെങ്കിൽ പകരമാര് എന്ന ചോദ്യവും ഉയരും. തോൽവിയുണ്ടായതിനാൽ പകരം പുതിയ മുഖം വേണമെന്നും ചെറുപ്പക്കാരിലേക്ക് നേതൃത്വം മാറേണ്ട സമയമായെന്നും വാദിക്കുന്നവരുമുണ്ട്. വി.ഡി. സതീശനെയാണ് ഈ വിഭാഗം മുന്നോട്ടുവെക്കുന്നത്. 

കഴിഞ്ഞപ്രാവശ്യം ഭരണത്തിൽനിന്ന് പുറത്തായപ്പോൾ ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകാതെ മാറിനിന്നതും സതീശനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് നേതാവാണ് പ്രതിപക്ഷ നേതാവെന്നതിനാൽ ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാൻഡ് പ്രതിനിധികൾ അനൗപചാരികമായി തേടും.ഐകകണ്‌ഠ്യേനയുള്ള തീരുമാനത്തിൽ എത്താൻ കഴിഞ്ഞാൽ ഹൈക്കമാൻഡിന്റെ അനുമതിയോടെ തീരുമാനം ചൊവ്വാഴ്ചതന്നെ പ്രഖ്യാപിക്കാനിടയുണ്ട്. കഴിഞ്ഞപ്രാവശ്യം രമേശിനെ തീരുമാനിച്ചകാര്യം ഇവിടെ പ്രഖ്യാപിക്കുകയായിരുന്നു. വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നതെങ്കിൽ തീരുമാനം പിന്നീടേ ഉണ്ടാകാൻ സാധ്യതയുള്ളൂ.ഇതിനിടെ തനിക്ക് ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായി ദേശീയ രാഷട്രീയത്തില്‍ ചെന്നിത്തലെ കൊണ്ടുപോകുവാനുള്ള ശ്രമം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ചെന്നിത്തല ഇതുവരെയും പച്ചക്കൊടി കാട്ടിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് സൈബര്‍ ടീം രംഗത്തു വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവാകാന്‍ കടിച്ചുതൂങ്ങരുത് എന്ന് പറഞ്ഞ് സൈബര്‍ കോണ്‍ഗ്രസ് ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിക്കുകയും, മാറ്റണം എന്നാവിശ്യപെട്ടു പോസ്റ്റ്‌ ഇടുകയും ചെയ്താൽ കൈ വെട്ടും, കാല് തല്ലിയൊടിക്കും എന്നൊക്കെ പറഞ്ഞ് ഭീഷണിയുമായി ചില പെട്ടി താങ്ങികളും, ഫാൻസോളികളും എത്തിയിട്ടുണ്ട്.. നിന്നോടൊക്കെ ഞങ്ങൾ അഡ്മിൻ മാർക്ക് പറയാനുള്ളത് ബ്രിട്ടീഷ്‌കാരെ തല്ലിയൊടിച്ച പാരമ്പര്യം ഒള്ള കുടുംബത്തിൽ പെട്ടവർ തന്നാ ഞങ്ങളും.അതുകൊണ്ട് ഫാൻസോളികളോട് പറയാനുള്ളത് കായികമായി ഞങ്ങൾക്കും നേരിടാൻ അറിയാം അടിച്ച് നിന്റെയൊക്കെ ചെവിക്കല്ല് ഇളക്കാനുള്ള ആരോഗ്യം ഞങ്ങൾക്കും ഉണ്ട്‌ കെട്ടോഞങ്ങൾ ഒരിക്കലും ആദ്ദേഹത്തിന് എതിരല്ല പക്ഷെ ഈ സാഹചര്യത്തിൽ പ്രതിപക്ഷനേതാവ് എന്ന സ്ഥാനം മാറണം എന്നാണ് ജനവികാരം അത് ഞങ്ങൾ തുറന്ന് പറഞ്ഞു എന്നുമാത്രം. കഴിഞ്ഞ 5 വർഷക്കാലം അദ്ദേഹത്തിന് വേണ്ട സപ്പോർട്ട് കോൺഗ്രസ് സൈബർ ടീം പേജ് നൽകി, ആ സമയങ്ങളിൽ പോലും പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ നിന്ന് ഞങ്ങൾക്ക് വേണ്ട യാതൊരുവിധ പിന്തുണയും, സഹകരണങ്ങളും ഉണ്ടായിട്ടില്ല. ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ എല്ലാം ഞങ്ങൾ അപമാനിക്കപ്പെട്ടിട്ടുള്ളു. ഈ കാര്യങ്ങൾ അദ്ദേഹത്തിന് അറിയില്ലായിരിക്കാം.. ഇനിയും ഞങ്ങൾ അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യും.. പക്ഷേ ഇപ്പോൾ പ്രതിപക്ഷനേതാവ് സ്ഥാനം അദ്ദേഹം മാറേണ്ടത് വളരെ അനിവാര്യമാണ്. രമേശ് ചെന്നിത്തലക്ക് ജനപിന്തുണഇല്ല അദ്ദേഹം ഇനിയും പ്രതിപക്ഷ നേതാവായി തുടർന്നാൽ 41ൽ നിന്ന് ഒറ്റസംഖ്യയിൽ കോൺഗ്രസ്‌ വരും..

കഴിഞ്ഞ 5 വർഷം പ്രതിപക്ഷനേതാവിന് പാർട്ടിയിൽ നിന്നും, മീഡിയയിയിൽ നിന്നും, സോഷ്യൽ മീഡിയയിൽ നിന്നും വേണ്ട സപ്പോർട് കിട്ടിയില്ല എന്ന് ചിലർ വാദിക്കുന്നത് കണ്ടു. അതിന് ഉത്തരവാദി പ്രതിപക്ഷ നേതാവിനും അദ്ദേഹത്തിന്റെ ഓഫീസിനും ആണ് അല്ലാതെ സാധാരണ പ്രവർത്തകരുടെ നെഞ്ചത്തോട്ട് കയറിയിട്ട് കാര്യം ഇല്ല. ഇനിയും പ്രതിപക്ഷ നേതാവാകാൻ കടിച്ച് തൂങ്ങി കിടന്നാൽ ഇതുവരെ കിട്ടിയ പിന്തുണ പോലും താങ്കൾക്ക് കേരളത്തിൽ കിട്ടില്ല. അതുകൊണ്ട് മാറി കൊടുക്കുക. പാർട്ടിയെ നയിക്കാൻ പുതിയ നേതാക്കൾ വരട്ടെ. പോരായിമകൾ മനസിലാക്കി പുതിയ ഒരു നേതൃത്വം പാർട്ടിയെ ഏറ്റെടുക്കട്ടെ. നമ്മുക്ക് തിരിച്ചു വരാൻ കഴിയും . രണ്ടര ലക്ഷത്തിലധികം ലൈക്കുകളും മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സും ഉള്ള ഫേസ്ബുക്ക് പേജ് ആണ് കോൺഗ്രസ് സൈബർ ടീം. തിരഞ്ഞെടുപ്പ് സമയത്തും അല്ലാത്തപ്പോഴും കോൺഗ്രസിന് വേണ്ടി സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നും ഉണ്ടായിരുന്നു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് സൈബർ ടീം പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനുമായി രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന അനിൽ കെ ആന്റണിയെ മരക്കഴുതയെന്ന് വരെ വിളിച്ചുകൊണ്ടായിരുന്നു പ്രതികരണംപ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസിനുള്ള വലിയ പ്രശ്നം നടക്കുന്നു എന്നതിന്റെ സൂചന തന്നെയാണ് ഇപ്പോൾ കോൺഗ്രസ് സൈബർ ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടേയും വെളിപ്പെടുന്നത്. ഇതിനിടയില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായി തുടരുന്നതാണ് നല്ലെന്നു എ ഗ്രൂപ്പിലഭിപ്രായം ഉയര്‍ന്നു. വി ഡി സതീശന്‍ പ്രതിപക്ഷനേതാവായി വന്നാല്‍ പാര്‍ട്ടിയില്‍ മററാര്‍ക്കും സ്ഥാനം ഉണ്ടാകില്ലെന്ന നിലപാടിലാണ് അവര്‍.
eng­lish summary;article about Leader of the Oppo­si­tion; Dis­agree­ment in I Group
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.