29 March 2024, Friday

Related news

March 20, 2024
March 3, 2024
February 26, 2024
February 26, 2024
February 9, 2024
October 28, 2023
October 8, 2023
October 8, 2023
September 18, 2023
September 13, 2023

ആമസോണിനെതിരെയും ആര്‍എസ്എസ് വാരിക

Janayugom Webdesk
ന്യൂഡല്‍ഹി
September 27, 2021 7:19 pm

ബഹുരാഷ്ട്ര ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസിനെ രാജ്യദ്രോഹ കമ്പനിയെന്ന് വിശേഷിപ്പിച്ച് വിവാദമുണ്ടാക്കിയ ആര്‍എസ്എസ് വാരികയായ പാഞ്ചജന്യ ഇത്തവണ ആമസോണിനെതിരെ രംഗത്ത്. 

സര്‍ക്കാര്‍ നയങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ കോടിക്കണക്കിന് രൂപ കോഴ നല്‍കിയെന്നും ആമസോണ്‍ രണ്ടാം ഈസ്റ്റ് ഇന്ത്യാ കമ്പനിയാണെന്നുമാണ് പാഞ്ചജന്യയുടെ ആരോപണം. ആമസോണിനെതിരെ കവര്‍ സ്റ്റോറിയുമായാണ് വാരികയുടെ പുതിയ ലക്കം വരുന്നത്. ഇന്ത്യ പിടിച്ചടക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റ് കമ്പനി ചെയ്തതെല്ലാം ആമസോണിന്റെ പ്രവര്‍ത്തനത്തിലും കാണാമെന്ന് വാരിക ആരോപിക്കുന്നു. 

ഇന്ത്യന്‍ വിപണി കുത്തകവല്‍ക്കരിക്കാനാണ് ആമസോണിന്റെ ശ്രമം. ഇതിനായി ഇന്ത്യന്‍ പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തി സ്വാതന്ത്ര്യങ്ങള്‍ ഹനിക്കാനുള്ള നീക്കങ്ങളാണ് നടത്തിവരുന്നതെന്നും വാരിക ആരോപിക്കുന്നു. ആമസോണിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോക്കെതിരെയും പാഞ്ചജന്യ ആഞ്ഞടിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിക്കാത്ത സിനിമകളും സീരിയലുകളുമാണ് പ്രൈം വിഡിയോ റിലീസ് ചെയ്യുന്നതെന്നും ലേഖനത്തില്‍ പറയുന്നു. 

അതേസമയം ഇന്ത്യന്‍ ചെറുകിട വിപണനരംഗത്തെ വളര്‍ച്ചയാണ് തങ്ങളിലൂടെ ഉണ്ടായിട്ടുള്ളതെന്നും പതിനായിരക്കണക്കിന് ഇന്ത്യന്‍ ചെറുകിട വ്യാപാരികളുടെ ഉല്പന്നങ്ങള്‍ ലോകമെമ്പാടും എത്തുന്നുണ്ടെന്നും ആമസോണ്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ മൂന്നുലക്ഷം സെല്ലേഴ്സ് തങ്ങളോടൊപ്പം ചേര്‍ന്നതായും കമ്പനി അറിയിച്ചു. നേരത്തെ ഇന്‍ഫോസിസിനെതിരായ വിമര്‍ശനം കോര്‍പറേറ്റ് ലോകത്ത് വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. 

Eng­lish Sum­ma­ry : arti­cle against ama­zon in rss mag­a­zine panchajanya

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.