June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

വികസന നേട്ടങ്ങളുമായി എല്‍ഡിഎഫ്; തെരഞ്ഞെടുപ്പിനെ നേരിടുന്നത് തികഞ്ഞ ആത്മവിശ്വാസത്തില്‍

By Janayugom Webdesk
March 23, 2021

കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി സംസ്ഥാനം ഭരണതുടര്‍ച്ചിയിലേക്ക്. അതിനുള്ള കേളികൊട്ട് മുഴങ്ങിക്കഴിഞ്ഞു.പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒരു ഭരണ വിരുദ്ധ തംരഗവുമില്ല. എങ്ങും വികസനം മാത്രമാണ് ചര്‍ച്ച. സംസ്ഥാനത്ത്‌ വികസനവും ജനക്ഷേമവും ഉറപ്പുവരുത്താൻ എൽഡിഎഫ്‌ വീണ്ടും അധികാരത്തിലെത്തണമെന്ന്‌‌ ജനങ്ങൾ അഭിലഷിക്കുന്നു.

കേരളത്തിന്റെ മനസ്സ്‌ തൊട്ടറിയുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ ചരിത്ര നിയോഗം സാക്ഷാൽക്കരിക്കാനുള്ള പ്രവർത്തനങ്ങളുമായി വീണ്ടും ജനങ്ങളിലേക്ക്‌ ചെല്ലുകയാണ്‌. വളരെ നേരത്തെ തന്നെ സീറ്റ്‌ വിഭജനവും സ്ഥാനാർഥി നിർണയവും പ്രശ്‌നങ്ങളില്ലാതെ പൂർത്തിയാക്കി എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. സ്ഥാനാര്‍ത്ഥികളും മുന്നണിയും ഏറെ പ്രതീക്ഷയിലാണ് ഒരോ ദിവസവും കഴിയുന്തോറും.

അഞ്ചുവർഷം നാട്‌ അനുഭവിച്ചറിഞ്ഞ വികസനപ്രവർത്തനങ്ങളും ജനക്ഷേമവും തുടരാനും നവകേരളം കെട്ടിപ്പടുക്കാൻ ആവിഷ്‌കരിച്ച പദ്ധതികൾ ഫലപ്രാപ്‌തിയിലെത്തിക്കാന്‍ കഴിഞ്ഞു.പരിചയ സമ്പത്തും യുവത്വവും സമന്വയിക്കുന്ന സ്ഥാനാർഥികൾ എൽഡിഎഫിനായി കളത്തിലിറങ്ങുന്നു‌. തെരഞ്ഞെടുപ്പിനായി എൽഡിഎഫ്‌ പൂർണസജ്ജമായിക്കഴിഞ്ഞു. വിദ്യാർഥി–- യുവജന നേതാക്കൾ, തൊഴിലാളി പ്രവർത്തകരും കലാകാരന്മാരും നടന്മാരും എൻജിനിയർമാരും ഡോക്‌ടർമാരും അടക്കമുള്ള പ്രൊഫഷണലുകളും, പരിസ്ഥിതി പ്രവര്‍ത്തകരും ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവർ സ്ഥാനാർഥികളായി മത്സരിക്കുന്നു. യുവാക്കളും, വനിതകളും പട്ടികയില്‍ ഇടം നേടിയതും എടുത്തു പറയേണ്ടതാണ്.

ജനപക്ഷ വികസനത്തിലൂടെ നവകേരളം യാഥാർഥ്യമാക്കാൻ ഇത്തരമൊരു കൂട്ടായ്‌മ കൂടിയേ തീരൂ. എൽഡിഎഫിന്‌ ഭരണം ഒരു തുടർ പ്രക്രിയയാണ്‌. ജനക്ഷേമവും വികസനവും ഉറപ്പുവരുത്താനുതകുന്ന ആശയ‌ങ്ങളുടെ അടിത്തറയിൽ രൂപം നൽകുന്ന പദ്ധതികളുമായാണ്‌ എൽഡിഎഫ്‌ മുന്നോട്ടുപോകുന്നത്‌. ജനപക്ഷ വികസനം യാഥാർഥ്യമാക്കാൻ ഉൾക്കാമ്പും കർമശേഷിയുമുള്ള നേതൃനിരയാണ്‌ എൽഡിഎഫും മുന്നോട്ടുവയ്‌ക്കുന്നത്‌.

എന്നാല്‍ വലിയ പ്രതിസന്ധിയിലാണ്‌ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും, ബിജെപിയും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ഏറെ ബുദ്ധിമുട്ടിലാണ് നീങ്ങുന്നത്. പാര്‍ട്ടിയിലെ ഗ്രൂപ്പും, ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പും പരസ്പരം പോരാടുകയാണ്. എ ഗ്രൂപ്പിനെ ഐ വിഭാഗവും, നേരെ തിരിച്ചും എതിര്‍ക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വം നേടാനാകാത്തവര്‍ കടുത്ത സമ്മര്‍ദ്ധത്തിലാണ്. ഓരോ മണ്ഡലത്തിലേക്കും നാലും അഞ്ചും പേരെ നിർദേശിക്കുന്ന ജംബോ സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസിന്റെ ഗ്രൂപ്പ്‌ നേതാക്കൾ ഡൽഹിയിൽ പിടിവലി നടത്തുകയാണ്‌. കോൺഗ്രസ്‌ പാർടിയുടെ താൽപ്പര്യങ്ങളേക്കാൾ സ്വന്തം ഗ്രൂപ്പിന്‌ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്‌ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയുമെല്ലാം. തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയിൽ ആലോചിക്കാതെയാണ്‌ സ്ഥാനാർഥി പട്ടിക തയ്യാറാക്കിയതെന്ന്‌ മുതിർന്ന നേതാക്കൾ പോലും പരസ്യമായി വിമർശനം ഉന്നയിക്കുന്നു. ഗ്രൂപ്പ്‌ വീതം വയ്‌പിൽ പ്രതിഷേധിച്ച്‌ മുതിർന്ന നേതാവ്‌ പി സി ചാക്കോ കോൺഗ്രസിൽ നിന്ന്‌ രാജിവച്ചത്‌ ആ പാർടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

കേരളത്തിൽ കോൺഗ്രസ്‌ എന്തുമാത്രം ദുർബലമായെന്നതിന്റെ പ്രഖ്യാപനം കൂടിയാണ്‌ ചാക്കോയുടെ രാജി. കൂടാതെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ് പരസ്യമായി തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചു. മുതിര്‍ന്ന നേതാവ് റോസക്കുട്ടി പാര്‍ട്ടി വിട്ട്   പ്രതിഷേധിക്കുന്നു. അതുപോലെ ദേശീയതലത്തിൽ ശക്തമായ നേതൃത്വമില്ലാതെ ആടിയുലയുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്ക് എതിരെ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്. കൂട്ടായ നിലപാടെടുക്കാനോ ഏകകണ്ഠമായി സ്ഥാനാർഥികളെ നിശ്‌ചയിക്കാനോ കഴിയുന്നില്ല.

കേരളത്തിൽ ഭരണത്തിന്റെ നാലയലത്ത്‌ എത്താനാവാത്ത ബിജെപിയിലും പ്രശ്‌നങ്ങൾക്ക്‌ കുറവില്ല. കോൺഗ്രസിനെ തോൽപ്പിക്കുന്ന ഗ്രൂപ്പിസമാണ്‌ ബിജെപിയിൽ. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനോടുള്ള എതിർപ്പ്‌ പരസ്യമായി പ്രകടിപ്പിച്ച്‌ മുതിർന്ന നേതാവ്‌ ശോഭ സുരേന്ദ്രൻ കുറേക്കാലമായി ഇടഞ്ഞു നിൽക്കുന്നു. അവര്‍ക്ക് കഴക്കൂട്ടത്ത് ഇപ്പോള്‍ സീറ്റ് കിട്ടിയെങ്കിലും പാര്‍ട്ടിയിലെ മുരളീധര‑സുരേന്ദ്ര വിഭാഗം എതിര്‍പ്പിലാണ്. ഇ ശ്രീധരനെപ്പോലുള്ളവരെ പാർടിയിലെത്തിച്ചും അമിത്‌ ഷായെ രംഗത്തിറക്കി എൽഡിഎഫിനെ ആക്ഷേപിച്ചും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന കെ സുരേന്ദ്രന്‌ പാര്‍ട്ടിയില്‍ വിലയ എതിര്‍പ്പാണ്.

ഗ്രൂപ്പ്‌ വടംവലിയിൽ ഉഴലുന്ന ബിജെപിക്ക്‌ കേരളത്തിലെ ജനങ്ങൾക്കുമുന്നിൽ വയ്‌ക്കാൻ പദ്ധതികളോ പരിപാടികളോ ഇല്ല.അഞ്ചുവർഷം കേരളം തൊട്ടറിഞ്ഞ വികസനത്തിന്റെ നല്ലകാലം തുടരാനുള്ള നിർണായക തെരഞ്ഞെടുപ്പാണിത്‌. ക്ഷേമപെൻഷനുകളും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ മുന്നേറ്റവുമടക്കമുള്ള നേട്ടങ്ങൾ നിലനിർത്താൻ എൽഡിഎഫ്‌ ഭരണം തുടരേണ്ടതുണ്ട്‌‌. കേരള ബാങ്കും കെ ഫോണും അടക്കം പിണറായി സർക്കാർ തുടക്കമിട്ട നിരവധി പദ്ധതികൾ പൂർത്തിയാക്കാൻ തുടർ ഭരണം കൂടിയേ തീരൂ. വർഗീയതയെ ചെറുത്ത്‌ സമാധാനവും ക്ഷേമവും കളിയാടുന്ന കേരളം കെട്ടിപ്പടുക്കാൻ എൽഡിഎഫിന്‌ മാത്രമേ സാധിക്കൂ‍ എന്നു കേരളീയ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണ് എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ENGLISH SUMMARY: arti­cle on ldf con­tin­ues in power

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.