October 7, 2022 Friday

Related news

March 16, 2022
January 21, 2022
November 26, 2021
June 2, 2021
May 29, 2021
March 15, 2021
January 27, 2021
May 21, 2020
May 17, 2020
March 27, 2020

ചിത്രകാരനായ ബാലകൃഷ്ണൻ കതിരൂർ 31ന് വിരമിക്കും

Janayugom Webdesk
കൊച്ചി
May 29, 2021 1:12 pm

ആലുവ മുപ്പത്തടം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായ പ്രശസ്ത ചിത്രകാരൻ ബാലകൃഷ്ണൻ കതിരൂർ 31 ന് സർവീസിൽ നിന്നും വിരമിക്കും. ചിത്രകലാ അധ്യാപകനായി ഒന്നാം റാങ്കോടെയാണ് 1994 ൽ പി എസ് സി വഴി ഈസ്റ്റ് മാറാടി ഗവ ഹൈസ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് 2000 മുതൽ 2019 വരെ നോർത്ത് ഇടപ്പള്ളി ജി വി എച്ച് എസ് എസിലും പിന്നീട് മുപ്പത്തടം സ്കൂളിലും ചിത്രകലാ അധ്യാപനായി സേവനം അനുഷ്ഠിച്ചുവരിയാണ്. 25 വർഷത്തെ സ്കൗട്ട് പ്രവർത്തനത്തിന് സംസ്ഥാന തലത്തിൽ മികച്ച സ്കൗട്ട് മാസ്റ്റർ പുരസ്‌കാരം, സിദ്ധാർത്ഥ ഫൗണ്ടേഷൻ സ്പെഷ്യൽ ജൂറി പുരസ്കാരം, ചെന്നൈ പ്രിയദർശിനി സ്പെഷ്യൽ ജൂറി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളുടെ മികച്ച സംഘാടകൻ, വിദ്യാർത്ഥികൾക്കായി നിരവധി ക്യാമ്പുകൾക്കും വിവിധ പഠന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും.

കേരളത്തിനകത്തും പുറത്തുമായി നിരവധി ചിത്രപ്രദർശനങ്ങൾ തനിച്ചും കൂട്ടായും സംഘടിപ്പിച്ചിട്ടുണ്ട്. ചിത്രകലാ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മഹാകവി ചങ്ങമ്പുഴയുടെ പ്രശസ്തമായ രമണൻ്റെ കാവ്യാത്മകത ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ഗവ ടിടിഐയുടെ ചുറ്റുമതിലിൻ്റെ ചുവരിൽ പഴമ ഓർമ്മപ്പെടുത്തുന്ന വിധത്തിൽ വരച്ചിട്ടുള്ളത് ഇദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. എറണാകുളം വിദ്യാഭ്യാസ ഓഫീസ് കാര്യാലയ ചുവരുകളിലും എൻഎസ്എസ് നടപ്പാക്കിയ ശ്രേഷ്ഠ ബാല്യം പദ്ധതിയുടെ ഭാഗമായി നോർത്ത് ഇടപ്പള്ളിയിലെ അങ്കണവാടിയുടെ ചുവരുകളും ചുറ്റുമതിലുമെല്ലാം ശിശു സൗഹൃദ ചിത്രരചനകളാൽ ആകർഷകമാക്കിയും മുപ്പത്തടം ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടത്തിൽ അക്ഷര വൃക്ഷം വരച്ചും ഈ ചിത്രകാരൻ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. 

ENGLISH SUMMARY:Artist Bal­akr­ish­nan Kathirur will retire on the 31st
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.