സ്വര്‍ണക്കടത്ത്; അരുണ്‍ ബാലചന്ദ്രനെതിരെ നടപടി

Web Desk

തിരുവനന്തപുരം

Posted on July 15, 2020, 10:35 pm

സ്വര്‍ണക്കടത്ത് കേസില്‍ അരുണ്‍ ബാലചന്ദ്രനെതിരെ നടപടി. അരുണിനെ ഐടി വകുപ്പില്‍ നിന്ന് മാറ്റി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് തിരുവനന്തപുരത്ത്  ഫ്ലാറ്റ് ബുക്ക് ചെയ്തത്  നല്‍കിയത് അരുണ്‍ ആണ്.  ഐടി വകുപ്പിലെ ‍ഡയറക്ടര്‍  മാര്‍ക്കറ്റിങ് സ്ഥാനത്ത് നിന്നാണ് മാറ്റിയത്.  മുഖ്യമന്ത്രിയുടെ ഓഫീസാണ്  അറിയിച്ചത്.

ഫ്ലാറ്റ് ബുക്ക് ചെയ്തത് അരുൺ ബാലചന്ദ്രൻ

ശിവശങ്കര്‍ പറഞ്ഞിട്ടാണ് സ്വപ്നയുടെ ഭര്‍ത്താവിന് ഫ്‌ളാറ്റ് ബുക്ക് ചെയ്ത് നല്‍കിയതെന്ന് അരുണ്‍ പറഞ്ഞു. സുഹൃത്തിനും കുടുംബത്തിനും വേണ്ടിയെന്ന് ശിവശങ്കര്‍ തന്നോടു പറഞ്ഞു. എല്ലാത്തിനും രേഖയുണ്ട്. ഇതിന്റെ വാട്സ് ആപ് സന്ദേശവും അദ്ദേഹം പുറത്തുവിട്ടു. ഇവിടെ വച്ചാണ് സ്വര്‍ണക്കടത്തിന്റെ ആസൂത്രണം നടന്നതെന്നും സ്വര്‍ണം പിടിക്കുന്ന ദിവസം സ്വപ്‌നയും സന്ദീപും ഇവിടെ ഉണ്ടായിരുന്നുവെന്നും കസ്റ്റംസ് സംശയിക്കുന്നതിനാൽ, ഇതേക്കുറിച്ചും ഊർജ്ജിത അന്വേഷണം നടക്കും. ശിവശങ്കറിന്റെ സുഹൃത്തും കുടുംബവും താമസിക്കാന്‍ വരുന്നുണ്ട്. അവരുടെ വീട് ഷിഫ്റ്റ് ചെയ്യുകയാണ്. വേറെ ഫ്‌ളാറ്റിലേക്ക് മാറുകയാണ്. അവിടെ ഫര്‍ണിഷിങ് ജോലി പൂര്‍ത്തിയാകാന്‍ താമസമെടുക്കും. അത്രകാലത്തേക്ക് താമസിക്കാന്‍ മുറി വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് താന്‍ താമസിക്കുന്ന ഇടത്ത് ദിവസവാടക എത്രയാണെന്നും ചോദിച്ചു. ഇതിനെല്ലാം തന്റെ പക്കൽ തെളിവുണ്ടെന്നും അരുണ്‍ ബാലചന്ദ്രന്‍ വെളിപ്പെടുത്തി.

ENGLISH SUMMARY: ARUN BALACHANDRAN REMOVED FROM IT

YOU MAY ALSO LIKE THIS VIDEO