Web Desk

വെള്ളറട

December 27, 2020, 9:50 am

സ്വത്ത് മോഹിച്ച് വിവാഹം, ചേച്ചിയെ കൊന്നേക്കുമെന്ന് പലവട്ടം പറഞ്ഞു; വെളിപ്പെടുത്തലുമായി ശാഖയുടെ സുഹൃത്ത്

Janayugom Online

തിരുവനന്തപുരത്ത് ഷോക്കേറ്റ് കൊല്ലപ്പെട്ട ശാഖയെ പ്രതി സ്വത്ത് മോഹിച്ചാണ് വിവാഹം ചെയ്തതെന്ന് ശാഖയുടെ ഉറ്റ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ചേച്ചി കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഞാൻ ഇക്കാര്യം പലവട്ടം ചേച്ചിയോട് പറഞ്ഞിട്ടുമുണ്ടെന്ന് സുഹൃത്ത് പ്രീതയുടെ വാക്കുകള്‍. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അരുൺ കൂടെയുള്ളതു കുറച്ച് ആശ്വാസമാകുണ്ടെന്നായിരുന്നു ശാഖയുടെ മറുപടി. സാമ്പത്തികമായി പിന്നിലാണെന്നും കുറേ ബാധ്യതകളുണ്ടെന്നും പറഞ്ഞിരുന്ന അരുൺ 50 ലക്ഷംരൂപയും 100 പവനും വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നു.

വിവാഹത്തിന് മുന്‍പ് പലതവണ അരുണിന് പണം നല്‍കിയരുന്നു. വിവാഹ ദിവസം വൈകിയാണ് പള്ളിയില്‍ എത്തിയത്. ബന്ധുക്കളും ഒപ്പം ഇല്ലായിരുന്നു, വിവാഹ ചിത്രങ്ങള്‍ എടുക്കന്നതും അരുണ്‍ എത്തിര്‍ത്തിരുന്നു. വിവാഹ ശേഷം അരുണ്‍ ഏറെ മാറി. വിവാഹ ശേഷം ഇവര്‍ വഴക്കായിരുന്നു. അരുണിനോടൊപ്പമുള്ള ചിത്രങ്ങൾ ആരെയും കാണിക്കരുതെന്നു വിലക്കിയിട്ടുണ്ട്. വിവാഹം റജിസ്റ്റർ ചെയ്യാൻ വൈകിയതിലും ഇരുവരും വഴക്കിട്ടിരുന്നു. അരുണിന്റെ പേരിലാണ് കാറും. ശാഖയുമായി ഫോണിലൂടെ പങ്കുവച്ചിട്ടുള്ള കാര്യങ്ങളും വാട്സാപ് മെസേജുകളും പ്രീത പൊലീസിനു കൈമാറി.

ENGLISH SUMMARY:Arun got mar­ried for want shakas property
You may also like this video