Monday
16 Dec 2019

ഇംപീച്ച്‌​മെന്‍റ് നീക്കത്തെ വിമർശിച്ച് അരുണ്‍ ജെയ്​റ്റ്​ലി

By: Web Desk | Friday 20 April 2018 7:10 PM IST


New Delhi: Finance Minister Arun Jaitley in the Lok Sabha in New Delhi on Friday, during the Winter Session of Parliament. PTI Photo / TV GRAB(PTI12_29_2017_000069B)

ന്യൂഡല്‍ഹി: രൂക്ഷ വിമർശനവുമായി ധനമന്ത്രി അരുണ്‍ ജെയ്​റ്റ്​ലി. സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രക്കെതിരായി പ്രതിപക്ഷം നടത്തുന്ന ഇംപീച്ച്‌​മെന്‍റ്​ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് അരുണ്‍ ജെയ്​റ്റ്​ലി രംഗത്ത് വന്നിരിക്കുന്നത്.

കേന്ദ്ര സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസിന്​ നിയമപരമായ അയോഗ്യതയോ ദുര്‍ഭരണം നടത്തിയെന്ന്​ തെളിയുകയോ ചെയ്​താല്‍ മാത്രമേ ഇംപീച്ച്‌​മെന്‍റ്​ നീക്കം പാടൂള്ളൂ. ഇപ്പോള്‍ പ്രതിപക്ഷം നടത്തുന്ന നീക്കം സ്വതന്ത്ര നീതിന്യായ വ്യവസ്ഥക്ക്​ ഭീഷണിയാണെന്നും ,പകപോക്കലാണ് പ്രതിപക്ഷത്തിന്‍റെ ഈ നീക്കത്തിന് പിന്നിലെന്നും  അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ അധ്യക്ഷന് നോട്ടീസ്​ നല്‍കിയിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്​ കൈമാറിയ നോട്ടീസില്‍ ഏഴ്​ പാര്‍ട്ടികളില്‍ നിന്നുമായി 71 എം പിമാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ​പഴക്കമുള്ളതും നിസാരവും നിയമപരമായി ഒന്നും ചെയ്യാനില്ലാത്തതുമായ കാര്യങ്ങളാണ്​ പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ജെയ്​റ്റ്​ലി ആരോപിച്ചു.