Janayugom Online
New Delhi: Union Finance Minister Arun Jaitley address during the conclave on Financial Inclusion , in New Delhi on Wednesday. PTI Photo by Shahbaz Khan(PTI9_13_2017_000029B)

കോൺഗ്രസിന് ഉപദേശവുമായി ജെയ്‌റ്റിലി

Web Desk
Posted on October 08, 2017, 12:32 pm

വാഷിംഗ്‌ടൺ:കോൺഗ്രസിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാൻ പ്രാപ്തിയും കഴിവുമുള്ള നേതാക്കളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റിലി. എങ്കിൽ മാത്രമേ പാർട്ടിക്ക് വളർച്ച ഉണ്ടാവുകയുള്ളുവെന്നും ജെയ്റ്റലിയുടെ ഉപദേശം. ദശാബ്ദങ്ങളായി രാജ്യത്തെ ഭരിച്ച കോൺഗ്രസ് പാർട്ടി ഇപ്പോൾ ഇന്ത്യയുടെ അടിസ്ഥാനപരമായ യാഥാർഥ്യങ്ങളോടും അഭിലാഷങ്ങളോടും ഒത്തുപോകുന്നില്ലെന്നും ജെയ്‌റ്റിലി പറഞ്ഞു.

യു എസ്സിൽ നടക്കുന്ന ബെർക്കിലി ഇന്ത്യ കോൺഫെറെൻസിലാണ് ജെയ്‌റ്റിലി ഈ പ്രസ്താവന നടത്തിയത്. രാഹുൽ ഗാന്ധിയും ഒരു മാസം മുൻപ് ബെർക്കിലി ഇന്ത്യ കോൺഫറൻസിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തിരുന്നു.