കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ വിദേശികൾക്ക് സംസ്ഥാനത്തേക്ക് വരുന്നതിന് അരുണാചൽ പ്രദേശ് സർക്കാർ വിലക്കേർപ്പെടുത്തി. ചൈനയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം കൂടിയാണ് അരുണാചൽ. വിദേശികൾക്ക് സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുന്ന പ്രൊട്ടക്ടഡ് ഏരിയ പെർമിറ്റ്(പിഎപി) അനുവദിക്കേണ്ടെന്ന് ചീഫ് സെക്രട്ടറി നരേഷ് കുമാർ നിർദ്ദേശം നൽകി. തമിഴ്നാട്ടിൽ രണ്ടാമത് ഒരാളെക്കൂടി കൊറോണ സംശയത്താൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഒമാനിൽ നിന്നെത്തിയ തമിഴ്നാട്ടുകാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ചൈന, ഹോങ്കോംഗ്, തായ്ലന്റ്, സിങ്കപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കും.
English Summary: Corona- arunachal banned forginers