June 5, 2023 Monday

Related news

May 31, 2023
May 27, 2023
May 22, 2023
May 5, 2023
April 23, 2023
April 19, 2023
April 17, 2023
April 16, 2023
April 15, 2023
April 9, 2023

കോവിഡ് പിടിയില്‍ നിന്നും മുക്തമായി അരുണാചൽപ്രദേശ്

Janayugom Webdesk
ന്യൂഡൽഹി:
March 1, 2021 12:14 pm

കോവിഡ് 19 വിമുക്തമായി അരുണാചല്‍ പ്രദേശ്. ഏറ്റവും ഒടുവില്‍ മൂന്ന് രോഗികള്‍ കൂടി നെഗറ്റീവായതോടെ സംസ്ഥാനം കോവിഡ് പിടിയില്‍ നിന്നും മുക്തമായി.   വെളളിയാഴ്ച ഒറ്റ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ഇതുവരേയും 56 പേരാണ് കോവിഡിനെ തുടര്‍ന്ന് അരുണാചലില്‍ മരിച്ചത്. സംസ്ഥാനത്തിതുവരേയും 16,836 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. അതില്‍ 16,780 പേര്‍ കോവിഡ് 19 മുക്തി നേടിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അരുണാചല്‍ പ്രദേശില്‍ രോഗമുക്തി നിരക്ക് 99.66 ശതമാനവും പോസിറ്റിവിറ്റി നിരക്ക് പൂജ്യം ശതമാനവുമാണ്. ശനിയാഴ്ച 312 സാമ്പിളുകള്‍ പരിശോധിച്ചതുള്‍പ്പെടെ 4,05,647 സാമ്പിളുകളാണ് ഇതുവരേയും പരിശോധിച്ചത്.

ENGLISH SUMMARY; Arunachal Pradesh freed from covid

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.