Web Desk

ന്യൂഡല്‍ഹി

February 13, 2021, 5:39 pm

മുനവ്വര്‍ ഫാറൂഖിക്ക്​ പിന്തുണയുമായി അരുന്ധതി റോയി ഉള്‍പ്പടെ പ്രമുഖര്‍

Janayugom Online

സ്​​റ്റാ​ന്‍​ഡ​പ്​ കൊ​മേ​ഡി​യ​ന്‍ മു​ന​വ്വ​ര്‍ ഫാ​റൂ​ഖിക്ക്​ പിന്തുണയുമായി നൂറിലധികം പ്രമുഖര്‍ രംഗത്ത്​. അരുന്ധതി റോയ്, കുനാല്‍ കമ്ര, പൂജ ഭട്ട്, കല്‍ക്കി കൊച്ച്‌ലിന്‍ എന്നിവരുള്‍പ്പെടെ കലാകാരന്മാരും എഴുത്തുകാരുമാണ്​ ഫാറൂഖിക്കും ഒപ്പം അറസ്റ്റിലായ അഞ്ചുപേര്‍ക്കും പിന്തുണ നല്‍കി രംഗത്ത്​ എത്തിയത്​. ഫാറൂഖി, നളിന്‍ യാദവ്, പ്രാകാര്‍ വ്യാസ്, എഡ്വിന്‍ ആന്‍റണി, സദാകത്ത് ഖാന്‍ എന്നിവര്‍ക്കെതിരായ എല്ലാ ആരോപണങ്ങളും പിന്‍വലിക്കണമെന്ന്​ പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ആശങ്കകളെ ഊട്ടിയുറപ്പിക്കുന്നതാണ് കേസ്​​. ഇന്ത്യയിലെ ഓരോ പൗരനും നിയന്ത്രണങ്ങള്‍​െക്കാപ്പം അഭിപ്രായ പ്രകടനത്തിനും ഭരണഘടനാപരമായ അവകാശമുണ്ടെന്നും അവര്‍ പ്രസ്​താവനയില്‍ ചൂണ്ടിക്കാട്ടി. ഹി​ന്ദു ദൈ​വ​ങ്ങ​ള്‍​ക്കെ​തി​രെ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്‌​ ബി.​ജെ.​പി എം.​എ​ല്‍.​എ മാ​ലി​നി ല​ക്ഷ്​​മ​ണ്‍ സി​ങ്ങി​െന്‍റ മ​ക​ന്‍ ഏ​ക​ല​വ്യ സി​ങ്​ ഗൗ​ര്‍​ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ്​ ഫാ​റൂ​ഖി​യെ​യും മ​റ്റു അഞ്ചു​പേ​രെ​യും മ​ധ്യ​പ്ര​ദേ​ശ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

എ​ന്നാ​ല്‍, ഹാ​സ്യ പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്‌​ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ക മാ​ത്ര​മാ​ണ്​ മു​ന​വ്വ​ര്‍ ഫാ​റൂ​ഖി ചെ​യ്​​ത​തെ​ന്നും ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ഫാ​റൂ​ഖി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ജ​നു​വ​രി 28ന്​ ​മ​ധ്യ​പ്ര​ദേ​ശ്​ ഹൈ​കോ​ട​തി ഫാ​റൂ​ഖി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. അ​തി​നു മു​മ്ബ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യും സെ​ഷ​ന്‍​സ്​ കോ​ട​തി​യും ജാ​മ്യം നി​ഷേ​ധി​ച്ചു. പിന്നീട്​ സു​പ്രീം​കോ​ട​തിയാണ്​ ഫാറൂഖിക്ക്​ ജാ​മ്യം അനുവദിച്ചത്.

Eng­lish Sum­ma­ry : Arund­hathi Roy and oth­ers extend sup­port for Munavar Farouqi

You may also like this video :