കോട്ടയം ജില്ലയിലെ ടൂറിസ്റ്റ് ഭൂപടത്തിൽ അരുവികുഴി ടൂറിസവും ഇടംനേടുന്നു

Web Desk

കോട്ടയം

Posted on October 15, 2020, 6:56 pm

അരുവികുഴി ടൂറിസം വികസനം പദ്ധതി 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഉടുമ്പൻചോല താലൂക്കിലെ ചക്കുപള്ളം പഞ്ചായത്തിൽ ചെല്ലാർകോവിലിന് സമീപെത്തെ അരുവിക്കുഴിവെള്ള ചാട്ടം കാണുവാനുള്ള സൗകര്യം കേരളാ ടൂറിസം വകുപ്പ് സഞ്ചാരികൾക്കായി ഒരുങ്ങുന്നത്. 

കേരള-തമിഴ്നാട് അതിർത്തിയിൽ സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരത്തിൽ അരുവികുഴി വെള്ളചാട്ട സ്ഥിതി ചെയ്യുന്നത്. 2017 മാർച്ചിൽ 4.97 കോടി രൂപ സർക്കാർ അനുവദിച്ചത്. കെഫ് ടീരിയ ഭിന്നശേഷി സൗഹ്യദ ശൗചാലയങ്ങൾ, ടിക്കറ്റ് കൗണ്ടർ, ആർച്ഛ് ബ്രിഡ്ജജ്, നടപാതകൾ, പാർക്കിംഗ് ഏരിയാ, ലാന്റ്സ്കേപിംഗ്, റെയിൻ ഷെൽട്ടർ എന്നിവ സഞ്ചാരികൾക്കായി വിനോദ സഞ്ചാര വകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ചെക്ക് ഡാം, പെടൽ ബോട്ട് ‚വാച്ച് ടവർ തുടങ്ങിയ സംവിധാനങ്ങൾ ഇവിടെ ഒരുക്കുന്നതോടെ ജില്ലയിലെ വിനോദ സഞ്ചാരത്തിന് പുതിയ ഉണർവേക്കും.

ENGLISH SUMMARY:Aruvikuzhi tourism is also on the tourist map
You may also like this video