ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ദീപാവലിയോടനുബന്ധിച്ചുനടന്ന ലക്ഷ്മിപൂജയ്ക്കായി പൊതുഖജനാവില്‍ നിന്ന് ചെലവാക്കിയത് ആറുകോടി രൂപ. ഡൽഹി ടൂറിസം ട്രാൻസ്‌പോർട് കോര്‍പ്പറേഷന് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് കണക്കുകള്‍ പുറത്തുവന്നത്.
പരിപാടിയുടെ ഓരോ മിനിറ്റിനും 20 ലക്ഷം രൂപ എന്ന നിരക്കില്‍ 6 കോടി രൂപ പൂജയ്ക്കായി സര്‍ക്കാര്‍ പൊടിച്ചുവെന്ന കണക്കുകളാണ് വിവരാവകാശ രേഖകളിലുള്ളത്. ലക്ഷി പൂജ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെന്ന് ന്യായം പറഞ്ഞാണ് ആം ആദ്മി സര്‍ക്കാര്‍ കോടികള്‍ ഇതിനായി ധൂർത്തടിച്ചത്.
ലക്ഷ്മി പൂജയുടെ ലൈവ് ടെലികാസ്റ്റും അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സംപ്രേഷണം ചെയ്തിരുന്നു.
English Summary: Arvind Kejriwal spends Rs 6 crore from public exchequer on Lakshmi Puja for Diwali
You May Also Like This Video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.