June 26, 2022 Sunday

അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ ഫെബ്രുവരി 16ന്

By Janayugom Webdesk
February 12, 2020

വൻ ഭൂരിപക്ഷത്തോടെ ഡൽഹി പിടിച്ചെടുത്ത അരവിന്ദ് കെജ്രിവാൾ ഈ മാസം 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. 70 ൽ 62 സീറ്റും പിടിച്ച് തിളക്കമാർന്ന വിജയത്തോടെയാണ് ആം ആദ്മി പാർട്ടി തുടർച്ചയായി മൂന്നാം തവണയും അധികാരമേൽക്കുന്നത്. ഡൽഹിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ ആം ആദ്മി പാർട്ടി ഊർജിതമാക്കി. ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനെ കണ്ടു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

അതേസമയം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗം കെജ്രിവാളിന്റെ വീട്ടിൽ ചേർന്നു. നിയമസഭാ കക്ഷി നേതാവായി കെജ്രിവാളിനെ തിരഞ്ഞെടുക്കും. മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും.

കൽക്കാജി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അതിഷി മെർലേന, ഓഖ്ല മണ്ഡലത്തിൽ നിന്നു വിജയിച്ച അമാനത്തുള്ള ഖാൻ, രാജേന്ദ്രനഗറിൽ നിന്നു നിയമസഭയിലെത്തുന്ന രാഘവ് ഛദ്ദ തുടങ്ങിയവർ മന്ത്രിസഭയിലെത്തിയേക്കും. അതിഷി മെർലേന വിദ്യാഭ്യാസ മന്ത്രിയാകാനാണു സാധ്യത. മനീഷ് സിസോദിയ, ഗോപാൽ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് പ്രധാന വകുപ്പുകൾ ലഭിക്കും.

Eng­lish Sum­ma­ry: Arvind Kejri­w­al to take oath as Del­hi CM on Feb 16

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.