ഞാൻ കൂടെ ഉള്ളപ്പോൾ തന്നെ അയാള്‍ മനസ്സില്‍ മറ്റൊരു പ്രണയം കൊണ്ട് നടക്കുകയായിരുന്നു, ആര്യയുടെ വെളിപ്പെടുത്തൽ

Web Desk
Posted on January 23, 2020, 4:14 pm

അവതാരികയായും നടിയായും പ്രേക്ഷകര്‍ക്ക് മുന്നില്‍ തിളങ്ങിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവില്‍ രമേശ് പിഷാരടിയുടെ ജോഡിയായി വന്ന് ഉരുളക്കുപ്പേരിപോലെ കമന്റടിക്കുന്ന ആര്യയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പൊഴിതാ മോഹന്‍ലാല്‍ അവതാരകനായിയെത്തിയ ബിഗ് ബോസ് മലയാളം രണ്ടാം പതിപ്പിലൂടെ ആര്യ വീണ്ടും എത്തിയിരിക്കുകയാണ്.

ബിഗ് ബോസ് സീസണ്‍ രണ്ട് ആരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രേക്ഷകരെ അതിശയിപ്പിക്കുന്ന സന്ദര്‍ഭങ്ങളാണ് ഷോയില്‍ നടക്കുന്നത്. പ്രിയ താരങ്ങളുടെ വ്യത്യസ്തമാര്‍ന്ന ജീവിത രീതികളും സ്വഭാവങ്ങളുമാണ് ബിഗ് ബോസില്‍ പ്രേക്ഷകര്‍ ആസ്വദിക്കുന്നത്. കൂടാതെ പ്രേക്ഷകര്‍ക്ക് അധികം അറിവില്ലാത്ത പല കാര്യങ്ങളും താരങ്ങള്‍ വെളിപ്പെടുത്തുന്നതും പ്രേക്ഷകരില്‍ ആകാംഷ കൂട്ടിയിട്ടുണ്ട്. അത്തരത്തില്‍ തന്റെ ജീവിതത്തിലെ അനുഭവങ്ങളും തുറന്നു പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ആര്യ.

ബിഗ് ബോസ് കഴിയുമ്പോള്‍ തന്റെ ജാന്‍ ആരാണെന്ന് പറയുമെന്ന കാര്യം അടുത്തിടെ നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്നെ തേച്ച് പോയ കാമുകനെ കുറിച്ച് ആര്യ മനസ്സ് തുറന്നു. തന്നെ തേച്ചിട്ടു പോയ കാമുകന് സുജോയുടെ മുഖമായിരുന്നുവെന്നും അയാള്‍ എന്നെ സ്‌നേഹിക്കുന്ന സമയം തന്നെ മനസ്സില്‍ മറ്റൊരു പ്രണയം കൊണ്ട് നടക്കുകയായിരുന്നതായും ആര്യ വ്യക്തമാക്കി.

വാലന്റൈയിന്‍സ് ഡേയ്ക്ക് താന്‍ അയാള്‍ക്ക് ഒരു കേക്ക് നല്‍കി. എന്നാല്‍ അയാള്‍ ആ കേക്ക് മറ്റൊരു പെണ്ണിന് കൊണ്ട് കൊടുത്തു. അവള്‍ തന്റെ അയല്‍ക്കാരി ആയിരുന്നതായും ആര്യ പറഞ്ഞു. അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ വന്നപ്പോഴാണ് അവള്‍ എല്ലാ വിവരങ്ങളും തന്നോട് തുറന്നുപറഞ്ഞത്.ഞങ്ങള്‍ ഒരുമിച്ച് എവിടെയെങ്കിലും പോയാല്‍, പോകുന്ന വണ്ടിയുടെ പെട്രോള്‍ അടിക്കുന്നതും കഴിക്കാന്‍ കയറിയാല്‍ റസ്‌റ്റോറന്റിലെ ബില്ല് അടക്കുന്നതും താന്‍ ആയിരുന്നു. എന്തിന്, അയാള്‍ക്ക് വസ്ത്രം വാങ്ങികൊടുക്കുന്നതും താന്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ജീവിതത്തില്‍ മുത്തുമണിയുണ്ടെന്നും അത് മതി തനിക്കെന്നും താരം പറഞ്ഞു.

You May Also Like this Video