Web Desk

May 09, 2021, 5:29 pm

ഡിസ്‌ലൈക്ക് പ്രവാഹത്തിന് പിന്നാലെ വിശദീകരണവുമായി ആര്യ, ‘അടിയേ കൊല്ലുതേ’ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്

Janayugom Online

സോഷ്യല്‍ മീഡിയയില്‍ ചുരിങ്ങിയ കാലം കൊണ്ട് തരംഗം സൃഷ്ടിച്ച ഗായികയാണ് ആര്യ ദയാല്‍. കണ്ണൂര്‍ സ്വദേശിയായ ആര്യ സഖാവ് എന്ന കവിത ആലപിച്ചാണ് ആദ്യം ശ്രദ്ധ നേടിയത്. പിന്നീട് നിരവധി പാട്ടുകളുടെ കവറുകള്‍ ആലപിച്ച് യൂട്യൂബില്‍ തിളങ്ങി. അടുത്തിടെ ആര്യ ചെയ്ത സ്വതന്ത്ര മ്യൂസിക് വീഡിയോകളായ അങ്ങനെ വേണം, ട്രൈ മൈ സെൽഫ് എന്നിവയെല്ലാം വലിയ ഹിറ്റുകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആര്യയുടെ അടുത്തിറങ്ങിയ പുതിയ കവര്‍ ഗാനം യൂട്യൂബില്‍ ഡിസ്ലൈക്ക് വാങ്ങി ട്രെന്‍ഡിങ്ങില്‍ ഒന്നമാതാണ്. 

വാരണം ആയിരം എന്ന ചിത്രത്തിലെ ഹാരിസ് ജയരാജ് സംഗീത സംവിധാനം നിർവഹിച്ച ഗാനമായ ‘അടിയേ കൊല്ലുതേ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് ഇപ്പോള്‍ വ്യാപമായി സോഷ്യല്‍ പ്രചരിക്കുന്നത്. ആര്യയും സുഹൃത്ത് സാജനും ചേർന്നാണ് മെയ് 5 ഗാനം യൂട്യൂബില്‍ പുറത്തിറക്കിയത്. ഗാനത്തിനു നേരെ നിരവധി ട്രോളുകളാണ് ഉയർന്നത്. അതേസമയം ഇതൊരു കവർ ഗാനമല്ലെന്നും ‘ജാം സെഷൻ’ ആയിരുന്നുവെന്നുമാണ് വിമർശനങ്ങൾക്ക് ആര്യയുടെ പ്രതികരണം. ഹാരിസ് ജയരാജ് ഈണമിട്ട് ക്രിഷ്, ബെന്നി ദയാൽ, ശ്രുതി ഹസൻ എന്നിവർ ചേർന്ന് പാടിയതാണ് . ഗാനത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷവും നിരവധി ആരാധകരാണ് ഇപ്പോളും ഉള്ളത്. 


ENGLISH SUMMARY:Arya Day­al’s ‘Adiye Kol­luthe’ tops YouTube trend­ing with dislikes