July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ആര്യന്‍ ഖാന്‍ കേസ്: അറസ്റ്റ് ചെയ്തത് എന്‍സിബി ഉദ്യോഗസ്ഥന് പണം തട്ടാന്‍, 50 ലക്ഷം രൂപ സാക്ഷിയ്ക്ക്, വെളിപ്പെടുത്തലുമായി സാക്ഷി

Janayugom Webdesk
October 24, 2021

ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത് പണം തട്ടാനെന്ന് വെളിപ്പെടുത്തല്‍. സംഭവത്തിലെ ദൃക്സാക്ഷിയാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. അറസ്റ്റ് ചെയ്തത് ഷാരുഖ് ഖാനിൽ നിന്നും പണം തട്ടാനെന്ന് ആരോപിച്ച് കേസിലെ സാക്ഷിയായ പ്രഭാകർ സെയ്ലിലാണ് രംഗത്ത് വന്നത്. എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചു. ആര്യൻ അറസ്റ്റിലായതിന് പിറ്റേ ദിവസം കിരൺ ഗോസാവി എന്ന കേസിലെ മറ്റൊരു സാക്ഷിക്ക് 50 ലക്ഷം രൂപ കിട്ടിയെന്നും പ്രഭാകർ സെയ്ലില്‍ വെളിപ്പെടുത്തി.

ആര്യൻ ഖാൻ അറസ്റ്റിലായതിന് പിറ്റേ ദിവസമാണ് കേസിലെ കിരൺ ഗോസാവി എന്ന മറ്റൊരു സാക്ഷിക്ക് 50 ലക്ഷം രൂപ കിട്ടിയത്. ഷാരൂഖ് ഖാന്റെ മാനേജറെ കണ്ടതിന് ശേഷമായിരുന്നു പണം ലഭിച്ചത്. അതിൽ 38 ലക്ഷം രൂപ സാം ഡിസൂസ എന്ന ഒരാൾക്ക് കൈമാറി. തട്ടിപ്പ് കേസിലെ പ്രതി കൂടിയായ ഗോസാവി പിന്നീട് ഒളിവിൽ പോവുകയായിരുന്നുവെന്നുമാണ് മൊഴി.

ആര്യൻഖാൻ കേസിൽ എൻസിബി സാക്ഷിയാക്കിയ കിരൺ ഗോസാവിയെന്ന ആളുടെ അംഗരക്ഷകനാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ലെന്നും എൻസിബി ഓഫീസിൽ വച്ച് സമീർ വാംഗഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നുമാണ് സാക്ഷിയാക്കുകയായിരുന്നെന്നാണ് പ്രഭാകർ സെയ്‍ലിന്റെ വെളിപ്പെടുത്തൽ. സമീർ വാംഗഡെ കൂടി ചേർന്നുകൊണ്ടുള്ള തട്ടിപ്പാണ് നടക്കുന്നതെന്നും വെളിപ്പെടുത്തിയതിനുപിന്നാലെ തനിക്കുഭീഷണി നേരിട്ടതായും പ്രഭാക‍ർ പറഞ്ഞു.

 

Eng­lish Sum­ma­ry: Aryan Khan case: Arrest­ed for extort­ing mon­ey from NCB offi­cial, Rs 50 lakh for wit­ness, wit­ness with disclosure

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.