ആര്യനാട് ആറ്റിൽ ചാടി മരിച്ച യുവതിയുടെ ആത്മഹത്യ കുറിപ്പിൽ നിറയെ ഭർത്താവിൻറെ ആ ചെയ്തികൾ!

Web Desk
Posted on November 07, 2019, 12:14 pm

ആര്യനാട്: രണ്ടര വർഷം നീണ്ടുനിന്ന വിവാഹ ജീവിതത്തിൽ നിറയെ പൊരുത്തക്കേടുകൾ. ഭർത്താവിൻറെയും വീട്ടുകാരുടേയും ഉപദ്രവം. ഇതൊന്നും താങ്ങനാവതെയാണ് ഷാലു ജീവനൊടുക്കിയത്. എഴുതിവെച്ച ആത്മഹത്യ കുറിപ്പിൽ, ഭർത്താവിനെ കുറിച്ചുള്ള ഗുരുതര ആരോപണങ്ങൾ മാത്രം. ടിക്ക് ടോക്ക് വിഡിയോകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഷാലുവിൻറെ ജീവിതം അത്ര ചിരിയുണർത്തുന്നതായിരുന്നില്ല.

ഭർത്താവിനെ കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ ഭാര്യ ഷാലു(24) ആര്യനാട് ആറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. സ്കൂബ ടീം നടത്തിയ തിരച്ചിലിൽ ഏലിയാവൂർ പാലത്തിൽനിന്ന് നാല് കിലോമീറ്റർ അകലെയാണു മൃതദേഹം കണ്ടെത്തിയത്. സ്‌കൂബ ടീം രണ്ടു ടീമുകൾ ആയി രണ്ടു ദിവസം നടത്തിയ തിരച്ചിലിൽ ആയിരുന്നു ശാലുവിനെ കണ്ടെത്തിയത്. ഷാലു സഞ്ചരിച്ച സ്കൂട്ടർ സമീപം നിർത്തിയിട്ടിരുന്നു. വാഹനത്തിൽ ആത്മഹത്യാ കുറിപ്പും ഉണ്ടായിരുന്നു.

ആര്യനാട് പോസ്റ്റ് ഓഫിസിന് സമീപം ബേക്കറി കട നടത്തുകയാണ് പ്രശാന്ത്. ഭർത്താവിനെ സഹായിക്കാൻ ഷാലുവും കടയിൽ എത്താറുണ്ട്. കടയിൽ നിന്ന് പ്രശാന്തിനോട് മെഡിക്കൽ സ്റ്റോറിൽ പോകണമെന്നു പറഞ്ഞാണ് വാഹനവുമായി ഷാലു ഇറങ്ങിയതെന്ന് ബന്ധു പറഞ്ഞു.

ജീവിതത്തെ കുറിച്ചും ചിരിയുണർത്തുന്ന ടിക്ക് ടോക്ക് വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന ശാലുവിന്റെ യഥാർത്ഥ കുടുംബ ജീവിതം പക്ഷെ കരിപുരണ്ടത് ആയിരുന്നു. ”ഞാൻ പോകുന്നു എന്റെ മകനെ ഭർതൃ വീട്ടുകാർക്ക് വിട്ടുനൽകരുത്. ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുമായിരുന്നു. ഭർത്താവിന് എന്നോട് ഒട്ടും സ്‌നേഹമോ താല്പര്യമോ ഇല്ല.” ഇങ്ങനെ ഉള്ള നാലുവരികൾ ആണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്. രണ്ടര വർഷം നീണ്ടുനിന്ന വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ ആണ് ആത്മഹത്യ കുറിപ്പിൽ മുഴുവൻ ഉള്ളത്.