തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു അർജ്ജുൻ റെഡ്ഡി. വിജയ് ദേവരകൊണ്ട പ്രധാന വേഷത്തിലെത്തി തെലുങ്കിൽ പുറത്തിറങ്ങിയ ചിത്രം തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ശിവ എന്ന കഥാപാത്രം കൊണ്ടു പ്രേഷകപ്രീതി നേടിയെടുത്ത താരമായിരുന്നു രാഹുൽ രാമകൃഷ്ണൻ. എന്നാൽ തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെക്കുറിച്ച് ട്വിറ്ററിലൂടെ തുറന്ന് പറയുകയാണ് താരം ഇപ്പോൾ.
താൻ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇങ്ങനെയല്ലാതെ എന്റെ വിഷമത്തെക്കുറിച്ച് എന്താണ് പറയേണ്ടത് തനിക്കറിയില്ലെന്നും രാഹുൽ ട്വറ്ററിലൂടെ പങ്കുവെച്ചു. എല്ലാം മനോവിഷമം ഉണ്ടാക്കുന്നതാണ്. ജീവിതത്തിൽ ശൂന്യതകൾ ഉണ്ടാകും. അത്തരം അനുഭവങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കാതെ കൈകാര്യം ചെയ്യണമെന്നും രാഹുൽ കുറിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.