Web Desk

ഹൈദരാബാദ്

May 19, 2020, 9:28 pm

കേന്ദ്ര പാക്കേജ് കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തുന്നതുപോലെ: ചന്ദ്രശേഖര്‍ റാവു

Janayugom Online

കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് കഴുത്തില്‍ കത്തിവച്ച് സംസ്ഥാന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്നതുപോലെയാണെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം നടത്തിയത്. പ്രധാനമന്ത്രി പരാമര്‍ശിച്ച സഹകരണ ഫെഡറലിസം വ്യാജമാണെന്നും പ്രഹസനമാണെന്നും കെസിആര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനങ്ങളെന്നാല്‍ കേന്ദ്രത്തിന് കീഴിലുള്ളവരല്ലെന്നും കേന്ദ്രത്തേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളും ചുമതലകളും സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും ഇതൊരു വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടമെടുപ്പ് പരിധി ഉയര്‍ത്തിക്കിട്ടാന്‍ സംസ്ഥാനങ്ങളുടെ മേല്‍ ചുമത്തിയ വ്യവസ്ഥകളെയും അദ്ദേഹം പരിഹസിച്ചു. കൊറോണ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ ഉള്‍പ്പെടെയുള്ള നിരവധി പരിഷ്‌കരണങ്ങള്‍ സംസ്ഥാനം ഇതിനകം നടപ്പിലാക്കി കഴിഞ്ഞവയാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; As the cen­tral pack­age threat­ens to burn its neck: Chan­drasekhar Rao

you may also like this video;