അസ്സമില്‍ കോവിഡ് രോഗികള്‍ക്കുള്ള ആശുപത്രികളെക്കുറിച്ചും ക്വാറന്റൈന് സംവിധാനങ്ങളെക്കുറിച്ചും വിവാദ പ്രസ്താവന നടത്തിയ എംഎല്‍എ അറസ്റ്റില്‍. അസമിലെ നാഗോണ്‍ ജില്ലയില്‍ ധിങ് നിയോജകമണ്ഡലത്തിലെ ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐഡിയുഎഫ്) എംഎല്‍എ അമിനുള്‍ ഇസ്ലാം ആണ് അറസ്റ്റിലായത്.
തടങ്കല്‍ പാളയങ്ങളേക്കാള്‍ മോശം അവസ്ഥയാണ് അസമിലെ ക്വാറന്റൈന് കേന്ദ്രങ്ങളുടേതെന്നായിരുന്നു ആരോപണം. തിങ്കളാഴ്ച രാത്രിയിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. അമിനുള്‍ ഇസ്ലാമും മറ്റൊരു വ്യക്തിയും തമ്മില്‍ നടത്തുന്ന സംഭാഷണത്തിലാണ് അസമിലെ ക്വാറന്റൈന് കേന്ദ്രങ്ങള്‍ ജയിലുകളെക്കാള്‍ മോശമാണെന്നും തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് ക്വാറന്റൈനില്‍ പ്രവേശിക്കപ്പെട്ടവരോട് ആരോഗ്യപ്രവര്‍ത്തകര്‍ വളരെ മോശമായാണ് പെരുമാറുന്നതെന്നും അമിനുള്‍ പറയുന്നത്.
അസുഖമൊന്നും ഇല്ലാത്തവരെ അസുഖബാധിതരാണെന്ന് വരുത്തിത്തീര്‍ക്കുന്നതിന് വേണ്ടി ഇന്ജക്ഷന് നല്‍കുന്നുവെന്നും ഇയാള്‍ ആരോപിക്കുന്നു. ഇതിനുമുമ്പും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് അമിനുല്‍ ഇസ്ലാം.
English Summary: Assam MLA arrested for controversial remark.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.