അസമില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ല

Web Desk
Posted on October 10, 2019, 9:31 pm

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തില്‍ ഭരണം നടത്തുന്ന അസമില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ കാര്‍ഷിക പ്രതിസന്ധി നേരിടുന്ന അസമിലെ ഗ്രാമീണ മേഖലയില്‍ പദ്ധതി പ്രകാരം നൂറ് ദിവസത്തെ ജോലി ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ അഞ്ച് മാസം മാത്രം ബാക്കിനില്‍ക്കേ ആറുജില്ലകളിലായി 2850 കുടംബങ്ങള്‍ക്ക് മാത്രമാണ് നൂറ് ദിവസത്തെ തൊഴില്‍ ലഭിച്ചതെന്ന് അസം ദിനപത്രമായ ദി സെന്റിനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമ വികസന വകുപ്പിന്റെ കണക്കുകള്‍ 1,34,8377 പേരാണ് പദ്ധതിയില്‍ ചേരുന്നതിന് അപേക്ഷ നല്‍കിയത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ശരാശരി 24.8 ദിവസം മാത്രമാണ് ഇവര്‍ക്ക് തൊഴില്‍ ലഭിച്ചത്. ഇവരുടെ ദിവസ വേതനം 192.96 രൂപയാണെന്നും സെന്റിനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.