Web Desk

തിരുവനന്തപുരം

February 24, 2021, 10:42 pm

ആഴക്കടൽ മത്സ്യബന്ധനം; അസൻഡിൽ ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കി

Janayugom Online

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അസൻഡ് നിക്ഷേപ സംഗമത്തിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ (കെഎസ് ഐഡിസി), യുഎസ് കമ്പനിയായ ഇഎംസിസിയും തമ്മിൽ ഒപ്പിട്ട ധാരണാ പത്രം റദ്ദാക്കി. 5000 കോടി രൂപയുടെ ധാരണാ പത്രമാണിത്. വ്യവസായ വകുപ്പിന്റെ നിർദ്ദേശപ്രകാരം കെഎസ്ഐഡിസിയാണ് ധാരണാപത്രം റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചത്. 2020 ജനുവരിയിലാണ് കൊച്ചിയിൽ അസൻഡ് നിക്ഷേപ സംഗമം നടന്നത്. ഈ സംഗത്തിൽ ഒപ്പിട്ട നിരവധി ധാരണ പത്രത്തിൽ ഒന്നാണ് ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കെഎസ്ഐഡിസിയും ഇഎംസിസിയും തമ്മിലുളള ധാരണാ പത്രം. 

400 ട്രോളറുകൾ നിർമ്മിക്കാൻ കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ(കെഎസ്‌ഐഎൻസി)യും ഇഎംസിസിയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. സർക്കാർ നയത്തിനെതിരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത് റദ്ദ് ചെയ്തത്. ധാരണാപത്രം ഒപ്പിട്ട സാഹചര്യത്തെക്കുറിച്ച്‌ അന്വേിക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 

സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അസൻഡിൽ ധാരണാപത്രം ഒപ്പുവച്ചത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഒരു കരാറും ഒപ്പിട്ടിരുന്നില്ല. എന്നാൽ ധാരണാപത്രം കരാറായി ചിത്രീകരിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യാജആരോപണം ഉന്നയിക്കുകയായിരുന്നു. ഇതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനായിരുന്നു ശ്രമം. എന്നാൽ ആഴക്കടൽ മത്സ്യബന്ധന നയവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാടുണ്ടെന്നും സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിരവധി തവണ വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:asandeal The MoU was canceled
You may also like this video