ഹൃദയത്തിലെ മേൽ അറകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിൽ ജന്മനായുള്ള സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാനുള്ള ഉപകരണവും അത് സ്ഥാപിക്കുന്നതിനുള്ള സംവിധാനവും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി വികസിപ്പിച്ചെടുത്തു. ചിത്ര എഎസ്ഡി ഒക്ലൂഡർ എന്ന് പേരിട്ടിരിക്കുന്ന ഉപകരണം നിർമ്മിച്ചിരിക്കുന്നത്, നിറ്റിനോൾ കമ്പികളും നോൺ- വോവൺ പോളിസ്റ്ററും ഉപയോഗിച്ചാണ്. ഇതിന്റെ രൂപകൽപ്പനയുടെ ഇന്ത്യൻ പേറ്റന്റിനായി അപേക്ഷയും സമർപ്പിച്ചു.
ശ്രീചിത്രയിലെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ ടെക്നിക്കൽ റിസർച്ച് സെന്റർ ഫോർ ബയോമെഡിക്കൽ ഡിവൈസസ് എന്ന പ്രോജക്ടിലൂടെയാണ് ചിത്ര എഎസ്ഡി ഒക്ലൂഡർ വികസിപ്പിച്ചെടുത്തത്. ലോഹചട്ടക്കൂടും അതിനകത്തുള്ള വൈദ്യശാസ്ത്ര ആവശ്യങ്ങൾക്ക് വേണ്ടിയുള്ള തുണിയുമാണ് ചിത്ര എഎസ്ഡി ഒക്ലൂഡറിന്റെ പ്രധാന ഭാഗങ്ങൾ. നിറ്റിനോൾ വയറുകൾ പ്രത്യേക രീതിയിൽ പരസ്പരം ബന്ധിച്ചാണ് ലോഹചട്ടക്കൂട് നിർമ്മിച്ചത്.
ഡോ. സുജേഷ് ശ്രീധരൻ (സയന്റിസ്റ്റ്- എഫ്, ഡിവിഷൻ ഓഫ് ആർട്ടിഫിഷ്യൽ ഇന്റേണൽ ഓർഗൻസ്, ബിഎംടി വിങ്), കാർഡിയോളജി വിഭാഗം പ്രൊഫസർമാരായ ഡോ. എസ് ബിജുലാൽ, ഡോ. കൃഷ്ണമൂർത്തി കെ എം തുടങ്ങിയവർ അടങ്ങിയ സംഘമാണ് ചിത്ര എഎസ്ഡി ഒക്ലൂഡർ വികസിപ്പിച്ചെടുക്കാൻ പ്രവർത്തിച്ചത്. ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് നിലവിൽ ഹൃദയത്തിലെ സുഷിരങ്ങൾ ചികിത്സിക്കുന്നത്. ഒരു ഉപകരണത്തിന്റെ ഏകദേശ വില 60,000 രൂപയാണ്. ചിത്ര എഎസ്ഡി ഒക്ലൂഡർ വിപണിയിൽ എത്തുന്നതോടെ ഇവയുടെ വില ഗണ്യമായി കുറയും.
English Summary: ASD Occluder developed by sreechithra thirunal institute of medical science
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.