ഭര്‍ത്താവിനെ കാണുന്നില്ല, ലൈവിലൂടെ സഹായം അഭ്യര്‍ഥിച്ച് ആശാ ശരത്; പിന്നാലെ ട്വിസ്റ്റും

Web Desk
Posted on July 03, 2019, 7:29 pm

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ആശാ ശരത്. ഒരുപിടി നല്ല ചിത്രങ്ങളുടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടി. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ആശ ശരത്. ആശാ ശരത് പങ്കുവെച്ച ഒരു ഫേസ്ബുക്ക് ലൈവ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

തന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നും കരഞ്ഞുപറഞ്ഞു കൊണ്ടുള്ള ലൈവ് വീഡിയോ ആണ് താരം പങ്കുവച്ചത്. ഇത് കേട്ടതോടെ ആരാധകരും പരിഭ്രാന്തിയിലായി. എന്നാല്‍, പിന്നീടാണ് വീഡിയോയുടെ ട്വിസ്റ്റ് വെളിപ്പെടുന്നത്.

പുതിയ ചിത്രം ‘എവിടെ’ യുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ ലൈവ് വീഡിയോ. ആശാ അവതരിപ്പിക്കുന്ന ജെസി എന്ന കഥാപാത്രത്തിന്‍റെ ഭര്‍ത്താവിനെ കാണാതെ പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങങ്ങളുമാണ് ചിത്രം പറയുന്നത്.

എവിടെ പ്രൊമോഷന്‍ വീഡിയോ എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പോസ്റ്റ് ചെയ്തതെങ്കിലും പലരും അത് പിന്നീടാണ് ശ്രദ്ധിക്കുന്നത്. അതുകൊണ്ട് പലരു വിചാരിച്ചതു താരത്തിന്‍റെ യഥാര്‍ഥ ഭര്‍ത്താവിനെ കാണാത പോയി എന്നാണ്.

#Evidey

#Evidey Pro­mo­tion video

Asha sharath ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಜುಲೈ 3, 2019

കുറച്ചു ദിവസമായി എന്‍റെ ഭര്‍ത്താവിനെ കാണുന്നില്ല. പത്തു നാല്‍പത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോവുകയാണെങ്കിലും ഉടന്‍ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കില്‍ വിളിച്ചു പറയും. ഇതിപ്പോള്‍ ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങള്‍, ആ ധൈര്യത്തിലാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. ഭര്‍ത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആര്‍ടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാല്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും. ‘എവിടെ’ എന്നുള്ളതാണ് ആര്‍ക്കും അറിയാത്തത്, നിങ്ങള്‍ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാന്‍.’ ആശയുടെ വീഡിയോയില്‍ പറയുന്നു.

പ്രശസ്ത സീരിയല്‍ സംവിധായകനായ കെ കെ രജീവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എവിടെ. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍ ആണ് ആശയുടെ ഭര്‍ത്താവിന്റ വേഷത്തില്‍ എത്തുന്നത്. ജൂബിലി, പ്രകാശ് മൂവിടോണ്‍, മാരുതി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ചിത്രം ജൂലൈ നാലിന് തിയേറ്ററുകളില്‍ എത്തും.