വളരെ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന ആശാ വർക്കർമാർക്ക് നിലവിലുള്ള സാഹചര്യവും, ജോലിഭാരവും കണക്കിലെടുത്ത് അധിക സാമ്പത്തിക സഹായവും ആരോഗ്യ പ്രവർത്തകരെന്ന നിലയിൽ എല്ലാ വിധത്തിലുള്ള സുരക്ഷാ ഉപകരണങ്ങളും നൽകണമെന്ന് ആശാ വർക്കേഴ്സ് അസോസ്സിയേഷൻ പ്രസിഡന്റു് ചിറ്റയം ഗോപകുമാർ എം എൽ എ.സെക്രട്ടറി ജെ. ചിഞ്ചുറാണി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ലോകം മുഴുവൻ കോവിഡ് — 19 വ്യാപിക്കയും നിരവധി പേർ മരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ കോവിഡിനെ ചെറുക്കാൻ പഴുതില്ലാത്ത പരിശോധനാ സംവിധാനം സജ്ജമാക്കുന്നതിൽ കേരളം മറ്റു് സംസ്ഥാനങ്ങൾക്ക് മാത്യകയാണ്, സർക്കാരിന്റെ പ്രവത്തനത്തെ എല്ലാ അർത്ഥത്തിലും അംഗികരിക്കയും, പിന്തുണക്കുകയും ചെയ്യുന്നു ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ ഏറ്റവും താഴെ തട്ടിൽ എത്തിക്കുന്നതിന് ആശാ വർക്കർമാർ വിശ്രമമില്ലാതെയാണ് ജോലി ചെയ്യുന്നത്, വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വീട്ടിൽ വന്ന് കഴിയുന്നവരെ ആശാ വർക്കർമാർ നിരിക്ഷിയ്ക്കുകയും, ഡോക്ടർമാരെ ബന്ധപ്പെടാനുള്ള സൗകര്യങ്ങളും അതുവഴി രോഗവ്യാപനം തടയാനുമാണ് അവർ ശ്രമിക്കുന്നത്, കൂടാതെ ക്വാറന്റ്ൻ ഇരിക്കുന്നആൾക്കാർക്ക് ഭക്ഷണം വേണ്ട വരെ തിരിച്ചറിഞ്ഞു പഞ്ചായത്തുകളിൽ അറിയിക്കാനും പ്രസ്തുത വീടുകളിൽ ആയുർവേദ ക്വിറ്റുകൾ ഉൾപ്പെടെ എത്തിക്കാനും ഒക്കെ മുൻകൈ എടുക്കുന്നത് അശ വർക്കർമാരാണ്, വളരെ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന ആശാ വർക്കർമാർക്ക് ഇപ്പോഴത്തെ സാഹചര്യവും, ജോലിഭാരവും കണക്കിലെടുത്ത് അധിക സാമ്പത്തിക സഹായം നൽകണമെന്നും, ആരോഗ്യ പ്രവർത്തകരെന്ന നിലയിൽ എല്ലാ വിധത്തിലുള്ള സുരക്ഷാ ഉപകരണങ്ങളും നൽകാനുള്ള നടപടികളും സ്വീകരിക്കണമെന്ന് അശാ വർക്കേഴ്സ് അസോസ്സിയേഷൻ പ്രസിഡന്റു് ചിറ്റയം ഗോപകുമാർ എം. എൽ. എ, സെക്രട്ടറി ജെ. ചിഞ്ചുറാണി എന്നിവർ സംയുക്ത പ്രസ്താവനയിൽ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
English Summary: Asha workers should be provided with financial support and safety equipment
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.