Web Desk

കാസര്‍കോട്

January 14, 2021, 6:51 pm

അടിച്ചുകയറി അസ്‌ഹറുദീന്‍: ആവേശത്തില്‍ തളങ്കര

Janayugom Online

നാടിന്‌ മാത്രമല്ല മലയാളികള്‍ക്ക്‌ തന്നെ അഭിമാനമായിരിക്കുകയാണ്‌ അസ്‌ഹറുദ്ദീന്‍, പറമ്പിലും ചെറിയ ഗ്രൗണ്ടിലും ക്രിക്കറ്റ്‌ ബാറ്റിങ്ങുമായി ഇറങ്ങിയ തങ്ങളുടെപ്രിയപ്പെട്ട അസ്‌ഹര്‍ ഇന്ന്‌ ക്രിക്കറ്റ്‌ ലോകത്തിന്‌ അഭിമാനമായിരിക്കുന്നതിന്റെ ആവേശത്തിലാണ്‌ തളങ്കര ഗ്രാമവും കാസര്‍കോടും. രിക്കുകയാണ്‌. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന സയിദ്‌ മുഷ്‌താഖ്‌ അലി ടി 20 യിലാണ്‌ കേരളത്തിന്റെ രക്ഷകനായി കാസര്‍കോട്‌ തളങ്കരയിലെ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ അഭിമാനമായത്‌. 54 പന്തില്‍ 137 റണ്‍സ്‌ അടിച്ചുകൂട്ടിയ അസ്‌ഹറുദ്ദീന്റെ വെടിക്കെട്ട്‌ ബാറ്റിങില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കേരളം മുംബൈയ്‌ക്കെതിരെ അനായാസ വിജയം നേടി കൊടുത്തത്‌. 37 പന്തിലായിരുന്നു അസ്‌ഹറുദ്ദീന്റെ സെഞ്ച്വുറി തികച്ചത്‌. മുഷ്‌താഖ്‌ അലി ട്രോഫിയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വുറിയാണ്‌ അസ്‌ഹര്‍ തന്റെ പേരിലാക്കിയത്‌. 32 പന്തില്‍ സെഞ്ച്വുറി നേടിയ ഋഷഭ്‌്‌ പന്താണ്‌ ഈ പട്ടികയില്‍ ഒന്നാമതുള്ളത്‌. താരത്തിന്റെ പ്രകടനം കണ്ട്‌ അമ്പരന്നിരിക്കുകയാണ്‌ ക്രിക്കറ്റ്‌ ലോകം. പല ക്രിക്കറ്റ്‌ താരങ്ങളും കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെ അടക്കമുള്ളവരും അസ്‌ഹറദ്ദീനെ അഭിനന്ദിച്ച്‌ രംഗത്തെത്തി. നിന്‍റെ പ്രകടനം ഞാന്‍ നന്നായി ആസ്വദിച്ചു. അഭിനന്ദനവുമായെത്തിയത്‌ സാക്ഷാല്‍ വീരേന്ദര്‍ സേവാഗും രംഗത്തെത്തി. അതിനിടെ അസ്‌ഹറുദ്ദീന്‌ 1,37,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ രംഗത്തെത്തി.
തളങ്കര കടവത്തെ പരേതനായ ബി.കെ.മൊയ്‌തുവിന്‍റെയും നഫീസയുടെയും എട്ട്‌ ആണ്‍മക്കളില്‍ ഇളയവനായ അസ്‌ഹറുദ്ദീന്‌ ക്രിക്കറ്റ്‌ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്‌. അജ്‌മല്‍ എന്നാണ്‌ ആദ്യം പേരിട്ടിരുന്നതെങ്കിലും മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍റെ കടുത്ത ആരാധകനായ സഹോദരന്‍ കമറുദ്ദീന്‍റെ നിര്‍ബന്ധപ്രകാരം പേരുമാറ്റുകയായിരുന്നു. പത്താം വയസില്‍ തളങ്കര താസ്‌ ക്ലബില്‍ കളിച്ചുതുടങ്ങിയ അസ്‌ഹര്‍ 11ാം വയസില്‍ അണ്ടര്‍13 ജില്ലാ ടീമിലേയ്‌ക്ക്‌ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ ക്യാപ്‌റ്റനുമായി. പിന്നീട്‌ അണ്ടര്‍15 ടീം ക്യാപ്‌റ്റനായി. പിന്നീട്‌ കെസിഎ അക്കാദമിയില്‍ സെലക്ഷന്‍ കിട്ടി. ഒന്‌പതാം ക്ലാസില്‍ പഠിക്കുന്‌പോള്‍ കോട്ടയം മുത്തോലിയിലെ കെസിഎ അക്കാദമിയിലും പത്താം ക്ലാസില്‍ മാന്നാനം സെന്‍റ്‌ എഫ്രേംസ്‌ അക്കാദമിയിലുമായിരുന്നു പരിശീലനം. പിന്നീട്‌ കൊച്ചി തേവര സേക്രഡ്‌ ഹാര്‍ട്ട്‌ സ്‌കൂളിലും കോളജിലുമായി പ്ലസ്‌ടു, ഡിഗ്രി പഠനം. കെസിഎയുടെ കൊച്ചി അക്കാദമിയാലിരുന്നു പരിശീലനം. അന്ന്‌ കോച്ചായിരുന്ന ബിജുമോനാണ്‌ പ്രഫഷണല്‍ താരമെന്ന നിലയില്‍ അസ്‌ഹറിനെ പാകപ്പെടുത്തിയെടുക്കുന്നത്‌. 2013ല്‍ അണ്ടര്‍19 കേരള ടീമില്‍ ഇടം നേടി. രണ്ടുവര്‍ഷത്തിനുശേഷം അണ്ടര്‍23 ടീമിലേയ്‌ക്കും പിന്നീട്‌ സീനിയര്‍ ടീമിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു. 2015 നവംബര്‍ 14ന്‌ ഗോവയ്‌ക്കെതിരെ രഞ്‌ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച അസ്‌ഹറുദ്ദീന്‍ പിന്നീട്‌ ടീമിലെ സ്ഥിരാംഗമായി മാറി. 2019ല്‍ മൊഹാലിയില്‍ പഞ്ചാബിനെതിരെ സെഞ്ചുറി (112) അസ്‌ഹറിന്‍റെ കരിയറിലെ മികച്ച ഇന്നിംഗ്‌സുകളിലൊന്നായിരുന്നു. 168 പന്തില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുകളും അടങ്ങിയതായിരുന്നു ഇന്നിംഗ്‌സ്‌.