19 April 2024, Friday

Related news

October 30, 2023
September 23, 2023
July 24, 2023
June 30, 2023
March 4, 2023
December 11, 2022
December 5, 2022
October 15, 2022
August 10, 2022
August 4, 2022

ആ​ശി​ഷ് മി​ശ്രയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Janayugom Webdesk
July 8, 2022 2:55 pm

ല​ഖിം​പുർ​ഖേ​രി​യി​ൽ ക​ർ​ഷ​ക​രെ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യും കേ​ന്ദ്ര ആഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​നു​മാ​യ ആ​ശി​ഷ് മി​ശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഫെബ്രുവരി 15ന് ജയിൽ മോചിതനായ അശിഷിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി റദ്ദാക്കുകയും കോടതിയിൽ കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

2021 ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് കേ​ന്ദ്ര സ​ർ​ക്കാരി​ന്റെ വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ക​യാ​യി​രു​ന്ന ക​ർ​ഷ​ക​ർ​ക്കു​നേ​രെയാണ് ആ​ശി​ഷ് മി​ശ്ര കാ​ർ ഓടിച്ചുകയറ്റിത്.

ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് എതിരെയായിരുന്നു സമരം നടത്തിയത്. നാ​ല് ക​ർ​ഷ​ക​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കനും സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ മൂ​ന്നു​പേ​രും കൊല്ലപ്പെട്ടു.

ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 2021 ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​നാ​ണ് ആണ് ആ​ശി​ഷ് അ​റ​സ്റ്റി​ലാ​യ​ത്. എന്നാൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഏപ്രിൽ 24ന് ആശിഷ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയിരുന്നു.

Eng­lish summary;Ashish Mishra’s bail plea will be con­sid­ered today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.