Web Desk

December 28, 2019, 7:10 pm

അഷ്റഫ് ആഡൂരർ സാഹിത്യ പുരസ്കാരം പ്രദീപ് രാമനാട്ടുകരക്ക്

Janayugom Online

രാമനാട്ടുകര: എടക്കാട് സാഹിത്യവേദി ഏർപ്പെടുത്തിയ അഷ്റഫ് ആഡൂർ സാഹിത്യ പുരസ്കാരത്തിന് കവി പ്രദീപ് രാമനാട്ടുകര അർഹനായി. കെ രാമായണം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. ഡോ: സോമൻ കടലൂർ, പി. എൻ ഗോപീകൃഷ്ണൻ, ടി. കെ. ഡി മുഴപ്പിലങ്ങാട് എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് കമ്മിറ്റിയാണ് അവാർഡിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

’ you may also like this video’