എന്തൊരു ദുരന്തം, ഒരു മനുഷ്യനും ഈ ഗതി വരാതിരിക്കട്ടേ, പ്രവാസികളുടെ കൺകണ്ട ദൈവം അഷ്‌റഫ് താമരശേരി ഫേസ്‌ബുക്കിൽ കുറിച്ച അനുഭവക്കുറിപ്പാണ് ചർച്ചയാവുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ.
എന്തൊരു ദുരന്തം. ഒരു മനുഷ്യനും ഈ ഗതി വരാതിരിക്കട്ടേ 😢😢😢. സൂപ്പർ മാർക്കറ്റിലെ ജോലികൊണ്ട് കുടുംബത്തിന്റെ രണ്ടറ്റം മുട്ടിക്കാനാവാത്തത് കൊണ്ടാണ് ബാബു (യഥാർത്ഥ പേരല്ല) പിതാവിനേ കൂടി ജോലിക്കായി വിസിറ്റിൽ കൊണ്ട് വരുന്നത്. പിതാവിന് ചെറിയ ഒരു ജോലി ശരിയായി വിസ മാറാൻ നാട്ടിലേക്ക് പോകാനിരിക്കുന്നതിന്റെ തലേ ദിവസമാണ് ബാബുവിന്റെ പെങ്ങൾ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിയ വിവരം നാട്ടിൽ നിന്ന് അറിയുന്നത്.
മക്കൾക്കുള്ള സമ്മാനങ്ങൾ പെട്ടിയിൽ അടക്കി വെക്കുന്ന പിതാവിനെ കണ്ട് വിവരം പറയാൻ നാവ് പൊന്തിയില്ല. മാനം കെട്ടാലും വേണ്ടില്ല മറ്റൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയ പെങ്ങളെ അവിടെ പോയി വിളിക്കാൻ ബാബു മാതാവിനെ ഏൽപ്പിച്ചു. തിരികേ വരാൻ തയ്യാറല്ലെന്ന് പെങ്ങൾ പറഞ്ഞതറിഞ്ഞ് ബാബു ആകേ നിയന്ത്രണം വിട്ട് പോയിരുന്നു. ആർക്ക് വേണ്ടിയാണോ പിതാവും താനും കഷ്ടപ്പെട്ടത് അവൾ തങ്ങളെ ഉപേക്ഷിച്ച് പോയിരിക്കുന്നു എന്നത് വിശ്വസിക്കാനേ കഴിഞ്ഞില്ല.
ഒരുപാട് പ്രതീക്ഷകൾ മനസ്സിൽ പേറി നാട്ടിലേക്ക് തിരിക്കാനിരിക്കുന്ന പിതാവിനോട് ഈ ദുരന്തം പങ്ക് വെക്കാനും കഴിയാതെ സമ്മർദ്ദത്തിലായ ബാബു എല്ലാവരെയും കണ്ണ് വെട്ടിച്ച് റൂമിലെ ഫാനിൽ ജീവിതം അവസാനിപ്പിച്ചു. പോലീസിന്റെ ഫോൺ വന്നപ്പോഴാണ് മകൻ ഈ കടുംകൈ ചെയ്ത വിവരം നാട്ടിലേക്ക് തിരിക്കാനിരിക്കുന്ന പിതാവ് അറിയുന്നത്. യാത്ര നീട്ടി. അടുത്ത ദിവസം മകന്റെ മൃതദേഹവുമായി നാട്ടിലേക്ക് തിരിക്കുന്ന പിതാവ് വീട്ടിലെത്തുവോളം അറിയില്ല തന്റെ മകൾ ജീവിത സുഖം തേടി മറ്റൊരുത്തന്റെ കൂടെ പടിയിറങ്ങപ്പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.